ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തിന് ശേഷം താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ക്യാച്ചിംഗില്‍

Shimron Hetmyer
- Advertisement -

ചെന്നൈയ്ക്കെതിരെയഉള്ള ഡല്‍ഹിയുടെ മത്സരത്തില്‍ രണ്ട് ക്യാച്ചുകളാണ് ഷിമ്രണ്‍ ഹെറ്റ്മ്യര്‍ കൈവിട്ടത്. അത് ടീമിന് തിരിച്ചടിയായില്ലെങ്കിലും താരം അതിന് ശേഷം ക്യാച്ചിംഗിന്റെ കടുത്ത പരിശീലനത്തിലേര്‍പ്പെട്ടിരുന്നുവെന്നാണ് ഇന്നലെ രാജസ്ഥാനെതിരെയുള്ള മത്സരത്തിന് ശേഷം വ്യക്തമാക്കിയത്. മൂന്ന് ക്യാച്ചുകള്‍ ഇന്നലെ മത്സരത്തില്‍ താരം കൈവശപ്പെടുത്തിയപ്പോള്‍ അതില്‍ രണ്ടെണ്ണം അത്രയധികം മികച്ച ക്യാച്ചുകളായിരുന്നു.

അതില്‍ തന്നെ സ്റ്റീവന്‍ സ്മിത്തിനെ പുറത്താക്കുവാന്‍ പൂര്‍ത്തിയാക്കിയത് മത്സരഗതിയെ തന്നെ മാറ്റി മറിച്ചുവെന്ന് പറയാവുന്നതാണ്. താന്‍ നെറ്റ്സില്‍ നല്ല പോലെ പന്ത് കണക്ട് ചെയ്യുന്നുണ്ടെന്നും അതിനാല്‍ തന്നെ അവസരം ലഭിച്ചപ്പോള്‍ അതുപയോഗിക്കുവാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്നും ഹെറ്റ്മ്യര്‍ വ്യക്തമാക്കി.

Shimron Hetmyer

ടീമെന്ന നിലയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് അടുത്ത മത്സരത്തില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ടൂര്‍ണ്ണമെന്റില്‍ എന്താകുമെന്ന് ഇതുവരെ തങ്ങള്‍ ചിന്തിച്ച് തുടങ്ങിയിട്ടില്ലെന്നും ഹെറ്റ്മ്യര്‍ വ്യക്തമാക്കി.

Advertisement