ഇത്തരമൊരു മത്സരത്തിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞത് ഭാഗ്യം – ഓയിന്‍ മോര്‍ഗന്‍

Kkrkolkataknightriders

ചെന്നൈ – കൊല്‍ക്കത്ത മത്സരത്തിൽ മത്സരം ഇരു ഭാഗത്തേക്കും മാറി മറിഞ്ഞ നിമിഷങ്ങളുടെ ഭാഗകമാകുവാന്‍ കഴിഞ്ഞതിൽ ഏറെ സന്തോഷവും ഭാഗ്യവുമുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് പറഞ്ഞ് കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗന്‍. മത്സരം കൈവിട്ടതിൽ ടീമംഗങ്ങളെ കുറ്റം പറയാനായി ഒന്നുമില്ലെന്നും മോര്‍ഗന്‍ പറഞ്ഞു. നിര്‍ഭാഗ്യവശാൽ മത്സരം തങ്ങളുടെ പക്ഷത്തേക്ക് ആയില്ലെന്നും മോര്‍ഗന്‍ വ്യക്തമാക്കി.

ജഡേജ അത്തരത്തില്‍ കളിക്കുമ്പോള്‍ കാര്യമായി ആര്‍ക്കും ഒന്നും ചെയ്യാനാകില്ലെന്നും ഇംഗ്ലണ്ടിന് വേണ്ടി സാം കറനും ഇത്തരം പ്രകടനങ്ങള്‍ പുറത്തെടുക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും മോര്‍ഗന്‍ വ്യക്തമാക്കി. മത്സരത്തിൽ ചെന്നൈയ്ക്ക് രണ്ടോവറിൽ 26 റൺസെന്ന ഘട്ടത്തിൽ പ്രസിദ്ധ് കൃഷ്ണയുടെ ഓവറിൽ 22 റൺസ് നേടി രവീന്ദ്ര ജഡേജയാണ് മത്സരം മാറ്റി മറിച്ചത്.

അവസാന ഓവറിൽ സുനിൽ നരൈന്‍ വിക്കറ്റുകളുമായി നാല് റൺസ് ഡിഫന്‍ഡ് ചെയ്യാനെത്തിയെങ്കിലും ചെന്നൈ അവസാന പന്തിൽ 2 വിക്കറ്റ് വിജയം ഉറപ്പാക്കുകയായിരുന്നു.

Previous articleടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് മോയിന്‍ അലി ഉടന്‍ വിരമിക്കുമെന്ന് സൂചന
Next articleറിവേഴ്സ് സ്വീപ് വര്‍ഷങ്ങളുടെ പരിശ്രമത്തിന്റെ ഫലമായിട്ടുള്ളത് – ഗ്ലെന്‍ മാക്സ്വെൽ