ഹര്‍ഷൽ കൂട്ടത്തിലെ ജോക്കര്‍, തനിക്ക് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം – ഫാഫ് ഡു പ്ലെസി

Fafharshal

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയുള്ള ആര്‍സിബിയുടെ വിജയത്തിൽ കളി മാറ്റിയത് ഹര്‍ഷൽ എറി‍ഞ്ഞ 18ാം ഓവര്‍ എന്ന് പറഞ്ഞ് ആര്‍സിബി നായകന്‍ ഫാഫ് ഡു പ്ലെസി. ഓവറിൽ നിന്ന് വെറും 8 റൺസ് വിട്ട് നൽകിയ ഹര്‍ഷൽ സ്റ്റോയിനിസിന്റെ വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതിൽ തന്നെ ആദ്യ രണ്ട് പന്തിൽ താരം വൈഡ് രൂപത്തിൽ 6 റൺസ് വിട്ട് നൽകിയ ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തിയത്.

ഹര്‍ഷൽ കൂട്ടത്തിലെ ജോക്കര്‍ ആണെന്നും തനിക്ക് എപ്പോള്‍ വേണമെങ്കിലും പുറത്തെടുക്കാവുന്ന പ്രത്യേക കാര്‍ഡ് ആണെന്നും താരം എപ്പോളും പ്രാധാന്യമുള്ള ഓവറുകളാണ് എറിയുന്നതെന്നും ഫാഫ് കൂട്ടിചേര്‍ത്തു.

Previous articleഅന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ആമി സാത്തെര്‍ത്ത്‍വൈറ്റ്
Next articleറോമാ വിട്ട് എങ്ങോട്ടുമില്ലെന്ന് ജോസെ മൗറീനോ