തന്നെ ബാംഗ്ലൂരിലേക്ക് ട്രേഡ് ചെയ്തപ്പോള്‍ വിരാട് അയയ്ച്ച സന്ദേശം തന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തി – ഹര്‍ഷല്‍ പട്ടേല്‍

Harshalpatel
- Advertisement -

ഐപിഎല്‍ ഉപേക്ഷിക്കുമ്പോള്‍ ഹര്‍ഷല്‍ പട്ടേലായിരുന്നു പര്‍പ്പിള്‍ ക്യാപ് പട്ടികയില്‍ ഒന്നാമത്. ഏതാനും ചില ഓവറുകളിലെ ഡെത്ത് ബൗളിംഗിലെ പിഴവ് ഒഴിച്ചാല്‍ താരത്തിന് മികച്ച സീസണായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പം. ഐപിഎലില്‍ കഴിഞ്ഞ സീസണില്‍ ഡല്‍ഹിയ്ക്ക് വേണ്ടി കളിച്ച താരത്തെ ബാംഗ്ലൂരിലേക്ക് ട്രേഡ് ചെയ്യുകയായിരുന്നു.

തന്നെ ട്രേഡ് ചെയ്ത വിവരം അറിഞ്ഞ ഉടനെ തനിക്ക് വിരാട് കോഹ്‍ലി സന്ദേശം അയയ്ച്ചുവെന്നും, ഞാന്‍ റോയല്‍ ചലഞ്ചേഴ്സ് ഇലവനില്‍ കളിക്കുമെന്നുമായിരുന്നു ആ സന്ദേശത്തിന്റെ ഉള്ളടക്കമെന്ന കണ്ടപ്പോള്‍ തന്നെ തന്റെ ആത്മവിശ്വാസം ഉയര്‍ന്നുവെന്ന് ഹര്‍ഷല്‍ വ്യക്തമാക്കി.

തനിക്ക് എന്താണോ ചെയ്യേണ്ടത് അതിനുള്ള സ്പേസ് തന്നുവെന്നും അത് നടപ്പിലാക്കുവാന്‍ കഴിയാതെ വന്നപ്പോളും ഒരു അലോസരമില്ലാതെ തന്നെ പിന്തുണയ്ക്കുകയാണ് വിരാട് ചെയ്തതെന്നും ഹര്‍ഷല്‍ പട്ടേല്‍ പറഞ്ഞു.

Advertisement