സൺറൈസേഴ്സിന്റെ നടുവൊടിച്ച് ഹര്‍പ്രീത് ബ്രാര്‍, 150 കടത്തി വാഷിംഗ്ടൺ സുന്ദര്‍ – റൊമാരിയോ ഷെപ്പേര്‍ഡ് കൂട്ടുകെട്ട്

Harpreetbrar

പ‍ഞ്ചാബ് കിംഗ്സിനെതിരെ 157 റൺസ് നേടി സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദ്രാബാദ് ഒരു ഘട്ടത്തിൽ 96/5 എന്ന നിലയിലേക്ക് വീണിരുന്നു. അവിടെ നിന്ന് 5ാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 58 റൺസാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

സൺറൈസേഴ്സിന് വേണ്ടി അഭിഷേക് ശര്‍മ്മയും(43) രാഹുല്‍ ത്രിപാഠിയും(20) ആണ് ബാറ്റിംഗില്‍ തിളങ്ങിയത്. പ്രിയം ഗാര്‍ഗിനെ മൂന്നാം ഓവറിനുള്ളിൽ നഷ്ടമായ ശേഷം രാഹുല്‍ ത്രിപാഠിയുമായി ചേര്‍ന്ന് 47 റൺസാണ് ശര്‍മ്മ ചേര്‍ത്തത്. എന്നാൽ അധികം വൈകാതെ ഇരുവരും പുറത്തായത് സൺറൈസേഴ്സിന് തിരിച്ചടിയായി.

ത്രിപാഠിയെയും ശര്‍മ്മയെയും പുറത്താക്കിയത് ഹര്‍പ്രീത് ബ്രാര്‍ ആയിരുന്നു. നഥാന്‍ എല്ലിസ് നിക്കോളസ് പൂരനെയും പുറത്താക്കിയപ്പോള്‍ ടീം 87/4 എന്ന നിലയിലേക്ക് വീണു. എയ്ഡന്‍ മാര്‍ക്രത്തെയും വീഴ്ത്തി ഹര്‍പ്രീത് ബ്രാര്‍ സൺറൈസേഴ്സിന്റെ നടുവൊടിച്ചപ്പോള്‍ ടീം 96/5 എന്ന നിലയിലേക്ക് വീണു. 21 റൺസാണ് എയ്ഡന്‍ മാര്‍ക്രം നേടിയത്.

പിന്നീട് വാഷിംഗ്ടൺ സുന്ദര്‍ – റൊമാരിയോ ഷെപ്പേര്‍ഡ് കൂട്ടുകെട്ടാണ് സൺറൈസേഴ്സിനെ 150 കടത്തിയത്. ഈ കൂട്ടുകെട്ട് 25 പന്തിൽ 58 റൺസാണ് നേടിയത്. അവസാന ഓവറിൽ സുന്ദറിനെയും(25) ജഗദീഷ് സുചിതിനെയും നഥാന്‍ എല്ലിസ് പുറത്താക്കിയപ്പോള്‍

Previous article46ആമത് ജൂനിയർ ഫുട്ബോൾ, കാസർഗോഡ് ആലപ്പുഴയെ പരാജയപ്പെടുത്തി
Next articleഅത്ഭുതം മഹാത്ഭുതം ഈ മാഞ്ചസ്റ്റർ സിറ്റി!! ലിവർപൂളിന്റെ ക്വാഡ്രപ്പിളിൽ മണ്ണുവാരിയിട്ട് സിറ്റി പ്രീമിയർ ലീഗ് ചാമ്പ്യൻസ്!!