ടി20 ഫോര്‍മാറ്റില്‍ 2000 റണ്‍സും 100 വിക്കറ്റും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ഹാര്‍ദ്ദിക് പാണ്ഡ്യ

- Advertisement -

ഇന്നലെ പരാജയത്തിലും മുംബൈയുടെ തലയയുര്‍ത്തിയ പ്രകടനം പുറത്തെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യ മറ്റൊരു നാഴികക്കല്ല് കൂടി താണ്ടി. ടി20 ഫോര്‍മാറ്റില്‍ 2000 റണ്‍സും 100 വിക്കറ്റും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഇന്നലെ ഹാര്‍ദ്ദിക് സ്വന്തമാക്കിയത്. 34 പന്തില്‍ നിന്ന് 91 റണ്‍സ് നേടിയ ഹാര്‍ദ്ദിക് തന്റെ ഇന്നിംഗ്സില്‍ 6 ഫോറും 9 സിക്സും അടക്കം 26765 എന്ന സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്.

രവീന്ദ്ര ജഡേജയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ താരം. ഇന്നലെ ഹാര്‍ദ്ദിക് ഇന്നിംഗ്സിന്റെ 18ാം ഓവറിന്റെ അവസാന പന്തില്‍ ഹാരി ഗുര്‍ണേയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയ ശേഷം മുംബൈ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.

Advertisement