പന്ത് കൈയ്യിലുണ്ടെങ്കില്‍ സ്റ്റംപിനെ ലക്ഷ്യമാക്കും, നിര്‍ണ്ണായക റണ്ണൗട്ടുകളെക്കുറിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ

Hardikpandya
- Advertisement -

രണ്ട് നിര്‍ണ്ണായക റണ്ണൗട്ടുകളാണ് സണ്‍റൈസേഴ്സിനെതിരെ ഹാര്‍ദ്ദിക് പാണ്ഡ്യ നടപ്പിലാക്കിയത്. ആദ്യം ഡേവിഡ് വാര്‍ണറെയും ഇന്നിംഗ്സിന്റെ അവസാനത്തോടെ അബ്ദുള്‍ സമദിനെയും ഡയറക്ട് ഹിറ്റിലൂടെയാണ് ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയത്.

താന്‍ പ്രത്യേകിച്ച് ഒന്നും റണ്ണൗട്ടുകളില്‍ ചെയ്യാറില്ലെന്നും പന്ത് കൈയ്യിലുണ്ടെന്ന് ഉറപ്പാക്കിയ ശേഷം സ്റ്റംപ്സിനെ ലക്ഷ്യം വയ്ക്കുക മാത്രമാണ് താന്‍ ചെയ്യാറെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ വ്യക്തമാക്കി. ഡേവിഡ് വാര്‍ണറെ ഇത്രയും പിന്നിലാക്കി തനിക്ക് പുറത്താക്കുവാന്‍ ആകുമെന്ന് താന്‍ സത്യസന്ധമായി ചിന്തിച്ചില്ലെന്നും ഹാര്‍ദ്ദിക് പറഞ്ഞു.

Advertisement