ഹാര്‍ദ്ദിക് തിരിച്ചെത്തുന്നു, ഡല്‍ഹി ബൗളിംഗ് തിരഞ്ഞെടുത്തു

ആദ്യ ജയം തേടി ഡല്‍ഹി ‍ ഡെയര്‍ ഡെവിള്‍സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടുമ്പോള്‍ ടോസ് നേടിയ ഡല്‍ഹി ബാറ്റിംഗ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളാണ് ഡല്‍ഹി ടീമില്‍ വരുത്തിയിരിക്കുന്നത്. കോളിന്‍ മണ്‍റോയ്ക്ക് പകരം ജേസണ്‍ റോയിയും ക്രിസ് മോറിസിനു പകരം ഡാന്‍ ക്രിസ്റ്റ്യനും ടീമിലെത്തി. പ്രദീപ് സാംഗ്വാനു പകരം ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ ബെന്‍ കട്ടിംഗിനു പകരം അകില ധനന്‍ജയ ആണ് മുംബൈയുടെ രണ്ടാം മാറ്റം.

മുംബൈ: എവിന്‍ ലൂയിസ്, ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ്മ, അകില ധനന്‍ജയ, കീറണ്‍ പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ്, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദ്ദിക് പാണ്ഡ്യ, മയാംഗ് മാര്‍കാണ്ഡേ, മുസ്തഫിസുര്‍ റഹ്മാന്‍, ജസ്പ്രീത് ബുംറ

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്: ജേസണ്‍ റോയി , ഗൗതം ഗംഭീര്‍, ശ്രേയസ്സ് അയ്യര്‍, ഗ്ലെന്‍ മാക്സ്വെല്‍, ഋഷഭ് പന്ത്, വിജയ് ശങ്കര്‍, രാഹുല്‍ തെവാത്തിയ, ഡാന്‍ ക്രിസ്റ്റ്യന്‍, ഷഹ്ബാസ് നദീം, ട്രെന്റ് ബൗള്‍ട്ട്, മുഹമ്മദ് ഷമി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബാഡ്മിന്റൺ ഫൈനലിൽ സിന്ധുവും സൈനയും നേർക്കുനേർ, സ്വർണവും വെള്ളിയും ഉറപ്പിച്ച് ഇന്ത്യ
Next articleഅടിച്ച് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹിയ്ക്കെതിരെ മികച്ച സ്കോര്‍