“ഹർദിക് പാണ്ഡ്യ ഉടൻ തന്നെ മുംബൈ ഇന്ത്യൻസ് നിരയിൽ തിരിച്ചെത്തും”

Hardikpandya

മുംബൈ ഇന്ത്യൻസ് ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ ഉടൻ തന്നെ ടീമിൽ മടങ്ങിയെത്തുമെന്ന് മുംബൈ ഇന്ത്യൻസ് ബൗളിംഗ് പരിശീലകൻ ഷെയിൻ ബോണ്ട്. സെപ്റ്റംബർ 26ന് നടക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ താരം കളിക്കുമെന്ന് കരുതുന്നതെന്നും ഷെയിൻ ബോണ്ട് പറഞ്ഞു.

ഹർദിക് പാണ്ഡ്യ നിലവിൽ മികച്ച രീതിയിൽ പരിശീലനം നടത്തുന്നുണ്ടെന്നും താരം ഐ.പി.എല്ലിന് ശേഷം നടക്കുന്ന ലോകകപ്പിന് ഇന്ത്യൻ ടീമിൽ കളിക്കേണ്ടതിന്റെ ആവശ്യകത ടീം മനസ്സിലാക്കുന്നുണ്ടെന്നും ഷെയിൻ ബോണ്ട് പറഞ്ഞു. ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം ഐ.പി.എല്ലിനായി മുംബൈ ക്യാമ്പിൽ എത്തിയ ഹർദിക് പാണ്ഡ്യ അവരുടെ ആദ്യ രണ്ട് മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ഹർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടിരുന്നു.

Previous articleനടരാജന് പകരം ഉമ്രാൻ മാലിക് സൺറൈസേഴ്സ് ഹൈദരാബാദിൽ
Next articleബെത്ത് മൂണി യൂ ബ്യൂട്ടി, വിജയ നിമിഷം ആഘോഷിച്ച ഇന്ത്യയിൽ നിന്ന് ആ മനോഹര നിമിഷങ്ങള്‍ തട്ടിയെടുത്ത് ഓസ്ട്രേലിയ