
ജോഫ്ര ആര്‍ച്ചറുടെ തകര്‍പ്പന്‍ ബൗളിംഗ് മികവില്‍ മുംബൈ ഇന്ത്യന്‍സിനെ പിടിച്ചുകെട്ടി രാജസ്ഥാന് റോയല്‍സ്. എവിന്‍ ലൂയിസ്-സൂര്യകുമാര്‍ യാദവ് ഓപ്പണിംഗ് കൂട്ടുകെട്ട് നല്കിയ മികച്ച തുടക്കത്തിനു ശേഷം വിക്കറ്റുകളുമായി രാജസ്ഥാന് റോയല്‍സ് ബൗളര്‍മാര്‍ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഒരു ഘട്ടത്തില്‍ 87/0 എന്ന നിലയില്‍ ആയിരുന്ന മുംബൈ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. 36 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗാണ് മുംബൈ സ്കോര്‍ 150 കടക്കുവാന്‍ സഹായിച്ചത്.
ടോസ് നേടിയ അജിങ്ക്യ രഹാനെ മുംബൈയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. എന്നാല്‍ രഹാനെയുടെ കണക്ക്കൂട്ടല്‍ തെറ്റിച്ച് മികച്ച തുടക്കമാണ് മുംബൈ ഓപ്പണര്‍മാര്‍ നല്‍കിയത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനെ തകര്‍ത്തത് ജോഫ്ര ആര്‍ച്ചറായിരുന്നു. 38 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനെ പുറത്താക്കി ജോഫ്ര മത്സരത്തിലെ തന്റെ ആദ്യ വിക്കറ്റ് നേടി. തൊട്ടടുത്ത പന്തില്‍ രോഹിത് ശര്‍മ്മയെ റണ്ണെടുക്കാതെ ജോഫ്ര മടക്കിയയച്ചു. രണ്ടോവറുകള്‍ക്ക് ശേഷം എവിന്‍ ലൂയിസും പുറത്തായതോടെ മുംബൈയുടെ റണ്ണൊഴുക്കിനു തടയിടുകയായിരുന്നു രാജസ്ഥാന് റോയല്‍സ്. 87/0 എന്ന നിലയില്‍ നിന്ന് 119/4 എന്ന നിലയിലേക്ക് വാങ്കഡേയില്‍ മുംബൈ തകരുകയായിരുന്നു.
അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത ഹാര്‍ദ്ദിക് പാണ്ഡ്യും കൂട്ടായി എത്തിയ ബെന്‍ കട്ടിംഗുമാണ് മുംബൈയെ പൊരുതാവുന്ന സ്കോറില്‍ എത്തിക്കുന്നത്. ഹാര്‍ദ്ദിക് 36 റണ്‍സ് നേടിയപ്പോള്‍ കട്ടിംഗ്റ 10 ണ്‍സുമായി പുറത്താകാതെ നിന്നു. 21 പന്തില്‍ നിന്നാണ് ഹാര്‍ദ്ദിക് തന്റെ 36 റണ്‍സ് നേടിയത്. രണ്ട് സിക്സും മൂന്ന ബൗണ്ടറിയും താരം തന്റെ ഇന്നിംഗ്സില്‍ നേടി.
രാജസ്ഥാനു വേണ്ടി ജോഫ്ര ആര്‍ച്ചറും ബെന്‍ സ്റ്റോക്സും രണ്ട് വീതം വിക്കറ്റും ധവാല്‍ കുല്‍ക്കര്‍ണ്ണി ജയ്ദേവ് ഉനഡ്കട് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial