അച്ചടക്ക ലംഘനം, ഹാര്‍ദ്ദിക് പാണ്ഡ്യയെയും ക്രിസ് മോറിസിനെയും വിളിച്ച് വരുത്തി മാച്ച് റഫറി

Chrismorrishardikpandya

ഇന്നലെ നടന്ന മുംബൈ ബാംഗ്ലൂര്‍ ഐപിഎല്‍ മത്സരത്തിനിടെ അതിര് വിട്ട ക്രിസ് മോറിസിനെയും ഹാര്‍ദ്ദിക് പാണ്ഡ്യയെയും വിളിച്ചു വരുത്തി മാച്ച് റഫറി. ഇരു താരങ്ങള്‍ക്കുമെതിരെ ഐപിഎല്‍ പെരുമാറ്റചട്ട കോഡിന്റെ ലംഘനത്തിനുള്ള ചാര്‍ജ്ജുകള്‍ ചുമത്തിയിട്ടുണ്ട്.

ഹാര്‍ദ്ദിക് ക്രീസിലെത്തിയപ്പോള്‍ മോറിസ് എറിഞ്ഞ ആദ്യ പന്തില്‍ മുംബൈ താരം പന്ത് ഡിഫെന്‍ഡ് ചെയ്തപ്പോള്‍ മോറിസ് പന്ത് ഹാര്‍ദ്ദിക്കിന് നേരെ എറിയുന്ന തരത്തില്‍ ആംഗ്യം കാണിച്ചിരുന്നു. അതിന് ശേഷം മത്സരത്തിന്റെ 19ാം ഓവറില്‍ ഹാര്‍ദ്ദിക് മോറിസിനെ സിക്സര്‍ പറത്തിയ ശേഷം തിരിച്ച് പ്രകോപിപ്പിക്കുന്നതാണ് കണ്ടത്.

അടുത്ത പന്തില്‍ മോറിസ് ഹാര്‍ദ്ദിക്കിനെ പുറത്താക്കിയ ശേഷം ഹാര്‍ദ്ദിക്കിന് സെന്‍ഡ് ഓഫ് നല്‍കി. ഇതോടെ ഹാര്‍ദ്ദിക്കും തിരിച്ച് പറയുന്നതാണ് ഗ്രൗണ്ടില്‍ കണ്ടത്.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സ് ടെല്ലസിന് കൊറോണ
Next articleബാഴ്സലോണയുടെ യുവ സെന്റർ ബാക്കിന് പരിക്ക്