ഈ ടീമിന് മികച്ച ഒത്തിണക്കം, ഏറെ നാളായി ഒരുമിച്ച് കളിച്ചതിന്റെ ഗുണം – ഹാര്‍ദ്ദിക് പാണ്ഡ്യ

Mumbaiindians
- Advertisement -

ഒരുമിച്ച് കളിച്ചതിന്റെ പരിചയസമ്പത്ത് മുംബൈ ടീമിന് ഏറെയുണ്ടെന്നും അത് ടീമിന് ഏറെ ഗുണം ചെയ്യുന്നുണ്ടെന്നും പറഞ്ഞ് മുംബൈ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. വിവിധ താരങ്ങളില്‍ നിന്ന് ഫീഡ്ബാക്കുകള്‍ ലഭിക്കുമ്പോള്‍ അത് ക്യാപ്റ്റനെ വളരെ അധികം സഹായിക്കുമെന്നും അദ്ദേഹം അത് വേണ്ട വിധത്തില്‍ ഉപയോഗിക്കുകയും ചെയ്യുമെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ വ്യക്തമാക്കി.

മുംബൈ ഇന്നലെ ഒരു യൂണിറ്റായി പന്തെറിഞ്ഞുവെന്നും ലഭിച്ച അവസരങ്ങള്‍ മുതലാക്കിയാണ് മത്സരം സ്വന്തമാക്കിയതെന്നും ഹാര്‍ദ്ദിക് പറഞ്ഞു. മികച്ച തുടക്കം ലഭിച്ചതിന് ശേഷം സണ്‍റൈസേഴ്സിനെ സമ്മര്‍ദ്ദത്തിലാക്കി മികച്ച തിരിച്ചുവരവാണ് ബൗളര്‍മാര്‍ നടത്തിയതെന്നും ഹാര്‍ദ്ദിക് അഭിപ്രായപ്പെട്ടു.

ഈ ടീമിന്റെ മികച്ച ഒത്തിണക്കത്തിന് കാരണം ഒരുമിച്ച് കളിച്ചുള്ള അനുഭവം തന്നെയാണെന്നും മുംബൈയുടെ കോര്‍ ഗ്രൂപ്പ് എന്നും ടീമിനൊപ്പമുള്ളത് ടീമിന് ഗുണം ചെയ്യുന്നുവെന്നും മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ സൂചിപ്പിച്ചു.

Advertisement