ഹാര്‍ദ്ദിക്കിന്റെ പ്രകടനം ടീമിനും താരത്തിനും ഗുണം ചെയ്യുന്നു

- Advertisement -

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനം ടീമിനും താരത്തിനും മുന്നോട്ട് പോകുവാന്‍ ഏറെ ഗുണം ചെയ്യുന്നുവെന്ന് പറഞ്ഞ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ. ഐപിഎലില്‍ എത്തുന്നതിനു മുമ്പ് കുറച്ച് കാലമായി താരം ക്രിക്കറ്റിനു പുറത്തായിരുന്നു, അന്ന് ലഭിക്കാതെ പോയ അവസരങ്ങള്‍ക്കുള്ള പരിഹാരമെന്ന നിലയിലാണ് താരം ഇപ്പോള്‍ ബാറ്റ് വീശുന്നതെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

സ്വയം തെളിയിക്കണമെന്ന വാശിയോടെയാണ് ഹാര്‍ദ്ദിക് ഓരോ മത്സരങ്ങളെയും സമീപിപ്പിക്കുന്നത്. അത് ബാറ്റ് കൊണ്ടും ബോള് കൊണ്ടും മികവ് പുലര്‍ത്തിയാവണമെന്ന് താരത്തിനു വാശിയുണ്ട്. ഹാര്‍ദ്ദിക്കിന്റെ പ്രകടനം ടീമിന്റെ ആത്മവിശ്വാസം ഏറെ ഉയര്‍ത്തുന്നതാണ്. ബാറ്റിംഗ് ഓര്‍ഡറില്‍ ഇന്നിംഗ്സിന്റെ അവസാനത്തില്‍ ഇത്തരത്തിലുള്ള പ്രകടനം പുറത്തെടുക്കുവാന്‍ ശേഷിയുള്ള താരമുണ്ടെന്നത് മറ്റു താരങ്ങള്‍ക്കും ആശ്വാസം നല്‍കുന്ന കാര്യമാണെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു.

Advertisement