പഞ്ചാബിന് ഇത് പുതുമയുള്ള കാര്യമല്ല – കെഎൽ രാഹുല്‍

Klrahul

വിശ്വസിക്കുവാനും സ്വീകരിക്കുവാനും ഏറെ പ്രയാസമുള്ള ഒരു തോല്‍വിയാണ് രാജസ്ഥാനെതിരെ ഏറ്റുവാങ്ങേണ്ടി വന്നതെന്ന് പറ‍ഞ്ഞ് പ‍‍‍ഞ്ചാബ് കിംഗ്സ് നായകന്‍ കെഎൽ രാഹുല്‍. പഞ്ചാബ് ഇതിന് മുമ്പും ഇത്തരം സാഹചര്യത്തിലൂടെ കടന്ന് പോയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഇന്നിംഗ്സിന്റെ അവസാനത്തോടെ സമ്മര്‍ദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് പഞ്ചാബ് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും രാഹുല്‍ വ്യക്തമാക്കി.

മുമ്പത്തെ തെറ്റുകള്‍ നിന്ന് ടീം പാഠം പഠിച്ചിട്ടില്ലെന്നാണ് ഈ തോല്‍വിയിൽ നിന്ന് മനസ്സിലാകുന്നതെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു. താനും മയാംഗും തന്റെ ആദ്യ മത്സരത്തിനെത്തിയ എയ്ഡന്‍ മാര്‍ക്രവും റൺസ് കണ്ടെത്തിയത് ആശ്വാസം നല്‍കുന്ന കാര്യമാണെന്നും കെഎൽ രാഹുല്‍ വ്യക്തമാക്കി.

Previous articleത്യാഗിയുടെ ബൗളിംഗിനെ പുകഴ്ത്തി ജസ്പ്രീത് ബുംറ
Next articleലോകകപ്പ് ടീമിലുണ്ടാവുമെന്ന് താന്‍ പ്രതീക്ഷിച്ചില്ല, അതിനാൽ തന്നെ നിരാശയില്ല – നടരാജന്‍