റെയ്‍നയ്ക്ക് പിന്നാലെ ഹര്‍ഭജനും, ഐപിഎലില്‍ നിന്ന് പിന്മാറി

- Advertisement -

ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാമ്പില്‍ നിന്ന് ഐപിഎലില്‍ ഇത്തവണ കളിക്കുന്നില്ലെന്ന തീരുമാനത്തിലെത്തി മറ്റൊരു താരം കൂടി. സീനിയര്‍ താരം ഹര്‍ഭജന്‍ സിംഗ് ആണ് താന്‍ ഈ വര്‍ഷത്തെ ഐപിഎലില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് താരം ഐപിഎലില്‍ നിന്ന് പിന്മാറുന്നത്.

നേരത്തെ സൂരേഷ് റെയ്നയും ഐപിഎലില്‍ നിന്ന് സമാനമായ കാരണം ചൂണ്ടിക്കാണിച്ച് പിന്മാറിയിരുന്നു. തങ്ങളുടെ താരങ്ങളുടെ കോവിഡ് ടെസ്റ്റ് നടത്തി രണ്ട് താരങ്ങളൊഴികെ എല്ലാവരും നെഗറ്റീവാണെന്ന് ചെന്നൈ ക്യാമ്പ് കഴിഞ്ഞ് ദിവസം വിവരം പുറത്ത് വിട്ടിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ടീം പരിശീലനം ആരംഭിക്കുവാനിരിക്കുമ്പോളാണ് ഹര്‍ഭജന്റെ ഈ പിന്മാറ്റം.

ചെന്നൈ നിരയില്‍ ദീപക് ചഹാറും റുതുരാജ് ഗായക്വാഡും ആണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

Advertisement