വിജയിക്കുമെന്ന പ്രതീക്ഷ കുറവായിരുന്നു, മില്ലറും മോറിസും ഉള്ളതിനാല്‍ ഉണ്ടായിരുന്നത് നേരിയ പ്രതീക്ഷ മാത്രം

Sanjurajasthanchetan
- Advertisement -

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ തനിക്ക് വിജയ പ്രതീക്ഷ ഇല്ലായിരുന്നുവെന്ന് പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. എന്നാല്‍ തനിക്ക് മില്ലറും മോറിസും ക്രീസിലുള്ളപ്പോള്‍ നേരിയ വിജയ പ്രതീക്ഷ മാത്രമാണുണ്ടായിരുന്നതെന്നും അവിശ്വസനീയമായ വിജയമാണ് ടീം സ്വന്തമാക്കിയതെന്നും സഞ്ജു സാംസണ്‍ വ്യക്തമാക്കി.

മൂന്ന് ലെഫ്റ്റ് ആം സീമര്‍മാരുള്ളതാണ് തങ്ങളുടെ ശക്തിയെന്നും മൂന്ന് പേരും ചെറിയ വ്യത്യാസമുള്ള ബൗളര്‍മാരാണെന്നും സഞ്ജു പറഞ്ഞു. ചേതന്‍ സക്കറിയ തന്റെ ആദ്യ ഐപിഎലാണ് കളിക്കുന്നതെങ്കിലും വളരെ അധികം ആത്മവിശ്വാസമുള്ള താരമാണെന്നും സഞ്ജു സാംസണ്‍ പറഞ്ഞു.

Advertisement