ഷൊയ്ബ് മാലികിനെ സ്വന്തമാക്കി ഗയാന ആമസോണ്‍ വാരിയേഴ്സ്

- Advertisement -

ഷൊയ്ബ് മാലികിനെ സ്വന്തമാക്കി ഗയാന്‍ ആമസോണ്‍ വാരിയേഴ്സ്. ഇന്ന് പുറത്തിറക്കിയ കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ മീഡിയ റിലീസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി മാലിക് ബാര്‍ബഡോസ് ട്രിഡെന്റിന്റെ കീഴിലാണ് കളിച്ചു വന്നത്. പുതിയ ടീം അതി ശക്തമായൊരു ടീമാണെന്നാണ് ഷൊയ്ബ് പറഞ്ഞത്. ഇത്രയും സന്തുലിതമായ ടീമിനൊപ്പം കളിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്നും മാലിക് അറിയിച്ചു.

ഗയാനയിലെ സാഹചര്യങ്ങള്‍ ഏഷ്യന്‍ ഉപ ഭൂഖണ്ഡത്തിനു സമാനമാണെന്നും മാലിക്കിനു ഇവിടെ ഏറെ ശോഭിക്കാനുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement