ഗൗതമിന്റെ ഇന്നിംഗ്സ് നല്‍കിയത് അവിസ്മരണീയമായ അനുഭവം: സഞ്ജു

- Advertisement -

കൃഷ്ണപ്പ ഗൗതമിന്റെ വെടിക്കെട്ട് ഇന്നിംഗ്സ് താരത്തിനു മാത്രമല്ല ടീമിലെ എല്ലാവര്‍ക്കും അവിസ്മരണീയ അനുഭവമാണ് നല്‍കിയതെന്ന് അഭിപ്രായപ്പെട്ട് സഹതാരം സഞ്ജു സാംസണ്‍. ബെന്‍ സ്റ്റോക്സുമായി നിര്‍ണ്ണായകമായ കൂട്ടുകെട്ട് നേടി ടീമിനെ വീണ്ടും മത്സരത്തില്‍ സജീവമാക്കി നിര്‍ത്തുവാന്‍ സഞ്ജുവിനു കഴിഞ്ഞുവെങ്കിലും നിര്‍ണ്ണായക ഘട്ടത്തില്‍ താരം പുറത്താകുകായയിരുന്നു.

ചേസിംഗ് നടത്തുമ്പോള്‍ മത്സരത്തിന്റെ അവസാന ഓവര്‍ വരെ പൊരുതേണ്ടതുണ്ട്. അങ്ങനെയുള്ള അവസരത്തില്‍ ബൗളിംഗ് ടീമാവും സമ്മര്‍ദ്ദത്തിലാക്കുക. ആ ലക്ഷ്യം വെച്ചാണ് വിക്കറ്റുകള്‍ക്കിടയിലുള്ള ഓട്ടത്തിനു പ്രാധാന്യം നല്‍കിയുള്ള ഒരു പാര്‍ട്ണര്‍ഷിപ്പ് സഞ്ജുവും-സ്റ്റോക്സും മുന്നോട്ട് നയിച്ചത്. രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് കരുത്തില്‍ പ്രതീക്ഷയുണ്ട്. അതിനാല്‍ തന്നെ റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്തുവാന്‍ സിംഗിളുകളും ‍ഡബിളുകളും നേടി തന്നെ മത്സരത്തില്‍ രാജസ്ഥാന്‍ സാധ്യത നിലനിര്‍ത്തുകയായിരുന്നു.

എന്നാല്‍ 16ാം ഓവര്‍ മുതല്‍ മത്സരത്തിലേക്ക് മുംബൈ തിരിച്ചുവരവ് നടത്തുകയായിരുന്നു. സ്റ്റോക്സിനെ പാണ്ഡ്യ പുറത്താക്കിയപ്പോള്‍ ബുംറ എറിഞ്ഞ 17ാം ഓവറില്‍ ഒരു റണ്‍സ് മാത്രം വഴങ്ങി സഞ്ജുവിന്റെയും ബട്‍ലറുടെയും വിക്കറ്റുകള്‍ വീണു. തൊട്ടടുത്ത ഓവറില്‍ മുസ്തഫിസുര്‍ ക്ലാസെനെയും മടക്കി. എന്നാല്‍ അപ്രതീക്ഷിതമായി രാജസ്ഥാനു വേണ്ടി കൃഷ്ണപ്പ ഗൗതം തന്റെ കരിയറിലെ മികച്ചൊരു പ്രകടനം പുറത്തെടുത്ത് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement