പുതിയ ഫ്രാഞ്ചൈസിയില്‍ തനിക്ക് പുതിയ റോള്‍, ഇതുവരെ നല്ല തുടക്കം – ഗ്ലെന്‍ മാക്സ്വെല്‍

Glennmaxwell
- Advertisement -

ഐപിഎല്‍ പുതിയ സീസണില്‍ മികച്ച തുടക്കമാണ് തനിക്കും ഫ്രാഞ്ചൈസിയ്ക്കും ലഭിച്ചതെന്നും തനിക്ക് പുതിയ റോളാണ് ഇവിടെയുള്ളതെന്നും പറഞ്ഞ് ഗ്ലെന്‍ മാക്സ്വെല്‍. എബിഡിയെ പോലൊരു ബാറ്റ്സ്മാന്‍ പിന്നില്‍ ബാറ്റ് ചെയ്യാനുണ്ടെന്നുള്ളത് ഏറെ ധൈര്യം നല്‍കുന്നുവെന്നും അത് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കുവാന്‍ തന്നെ പ്രാപ്തനാക്കുന്നുവെന്നും ഓസ്ട്രേലിയന്‍ താരം വ്യക്തമാക്കി.

തനിക്ക് ഓസ്ട്രേലിയന്‍ ടീമിലും സമാനമായ ഒരു റോളായിരുന്നുവെന്നും ആര്‍സിബി നിരയില്‍ ഈ താരങ്ങള്‍ തനിക്ക് പിന്നാലെ വരുന്നുണ്ടെന്നുള്ളത് തനിക്ക് ഗുണം ചെയ്യുന്നുണ്ടെന്നും മാക്സ്വെല്‍ വ്യക്തമാക്കി. സണ്‍റസേഴ്സ് ഹൈദ്രാബാദിനെതിരെയുള്ള വിജയത്തില്‍ കളിയിലെ താരം പുരസ്കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു ഗ്ലെന്‍ മാക്സ്വെല്‍.

മത്സരത്തില്‍ 41 പന്തില്‍ നിന്ന് 59 റണ്‍സാണ് മാക്സ്വെല്‍ നേടിയത്. ഇതില്‍ 5 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടുന്നു.

Advertisement