കൊല്‍ക്കത്തയുടെ ജയം ഉറപ്പാക്കി ഗില്‍-മോര്‍ഗന്‍ കൂട്ടുകെട്ട്

Gillmorgan

ലക്ഷ്യം ചെറുതായിരുന്നുവെങ്കിലും അത്ര എളുപ്പമായിരുന്നില്ല കൊല്‍ക്കത്തയുടെ ഇന്നത്തെ ചേസിംഗ്. എന്നാല്‍ യുവ താരം ശുഭ്മന്‍ ഗില്ലും സീനിയര്‍ താരം ഓയിന്‍ മോര്‍ഗനും ക്രീസില്‍ നിലയുറപ്പിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ ലക്ഷ്യം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ടീം ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം നേടിയപ്പോള്‍ സണ്‍റൈസേഴ്സ് തങ്ങളുടെ രണ്ടാം തോല്‍വിയിലേക്ക് വീണു.

സുനില്‍ നരൈന്‍(0), ദിനേശ് കാര്‍ത്തിക്ക് എന്നിവര്‍ പൂജ്യത്തിന് പുറത്താകുകയും 13 പന്തില്‍ 26 റണ്‍സ് നേടിയ നിതീഷ് റാണും വേഗത്തില്‍ മടങ്ങിയപ്പോള്‍ 6.2 ഓവറില്‍ 53/3 എന്ന നിലയിലേക്ക് കൊല്‍ക്കത്ത വീണിരുന്നു. എന്നാല്‍ നിര്‍ണ്ണായകമായ നാലാം വിക്കറ്റില്‍ ഒത്തുകൂടിയ ഗില്‍-മോര്‍ഗന്‍ കൂട്ടുകെട്ട് ടീമിന് കൂടുതല്‍ നഷ്ടമില്ലാതെ വിജയം ഉറപ്പാക്കുകയായിരുന്നു.

ഗില്‍ 70 റണ്‍സും മോര്‍ഗന്‍ 38 റണ്‍സും നേടിയാണ് ടീമിന്റെ വിജയം നേടിയത്. നാലാം വിക്കറ്റില്‍ 83 റണ്‍സ് കൂട്ടുകെട്ട് നേടിയപ്പോള്‍ കൊല്‍ക്കത്ത 18 ഓവറില്‍ ഏഴ് വിക്കറ്റ് വിജയം ഉറപ്പാക്കി.

ഖലീല്‍ അഹമ്മദ്, റഷീദ് ഖാന്‍, ടി നടരാജന്‍ എന്നിവരാണ് സണ്‍സൈറേഴ്സിനായി വിക്കറ്റുകള്‍ നേടിയത്.

Previous articleമൂന്നാം ടി20യും സ്വന്തമാക്കി ഇംഗ്ലണ്ടിന് പരമ്പര
Next articleറഷ്യൻ ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷനായി ഹാമിൾട്ടൻ