
- Advertisement -
ആരാധകർക്ക് ആശ്വസിക്കാം, വെടിക്കെട്ട് താരം ക്രിസ് ഗെയ്ൽ ഇപ്രാവശ്യവും ഐപിഎൽ കളിക്കും. ഇന്നലെ ആരും വാങ്ങാൻ ആളില്ലാതെ അൺസോൾഡ് ആയിരുന്ന ക്രിസ് ഗെയ്‌ലിനെ കിങ്‌സ് ഇലവൻ പഞ്ചാബ് ആണ് ഇന്ന് സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കാണ് പഞ്ചാബ് ഗെയ്‌ലിനെ ടീമിൽ എത്തിച്ചിരിക്കുന്നത്.
2011ലും ആരും വാങ്ങാൻ ആളില്ലാതെ ഇരുന്ന ഗെയ്‌ലിനെ രണ്ടാം തവണയും ലേലത്തിന് വെച്ചപ്പോൾ അടിസ്ഥാന തുകക്കായിരുന്നു വിറ്റു പോയത്. ആ സീസണിൽ 608 റൺസ് ആണ് ഗെയ്ൽ അടിച്ചു കൂട്ടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement