ശതകങ്ങളില്‍ മുമ്പന്‍ ഗെയില്‍, തൊട്ടുപുറകില്‍ വിരാട് കോഹ്‍ലി

- Advertisement -

ഐപിഎല്‍ ചരിത്രത്തില്‍ മൂന്നോ അതിലധികം ശതകങ്ങളോ നേടിയ അഞ്ച് താരങ്ങളാണുള്ളത്. അതില്‍ തന്നെ ഒന്നാം സ്ഥാനത്ത് ടി20യുടെ ബോസ് എന്ന് വിശേഷിപ്പിക്കാവുന്ന ക്രിസ് ഗെയില്‍ ആണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. അഞ്ച് ശതകങ്ങളാണ് സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെയുള്ള മത്സരത്തില്‍ നേടിയ ശതകത്തോടെ ഗെയില്‍ തികച്ചത്.

തൊട്ടുപുറകില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയാണ്. നാല് ശതകങ്ങളാണ് വിരാട് കോഹ്‍ലി ഐപിഎലില്‍ ഇതുവരെ നേടിയിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് മൂന്ന് വിദേശ താരങ്ങളാണ് മൂന്ന് ശതകങ്ങളുമായി നിലകൊള്ളുന്നത്. ഓസ്ട്രേലിയന്‍ താരങ്ങളായ ഷെയിന്‍ വാട്സണും ഡേവിഡ് വാര്‍ണര്‍ക്കുമൊപ്പം എബി ഡി വില്ലിയേഴ്സും ഐപിഎലില്‍ മൂന്ന് ശതകം നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement