
സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യം ബൗളിംഗ് തരിഞ്ഞെടുത്ത് കിംഗ്സ് ഇലവന് പഞ്ചാബ്. രവിചന്ദ്രന്‍ അശ്വിനാണ് ടോസ് ലഭിച്ചത്. പഞ്ചാബ് ടീമിലേക്ക് ക്രിസ് ഗെയില്‍ മടങ്ങിയെത്തുന്നുണ്ട്. യുവരാജ് സിംഗിനു പകരം മനോജ് തിവാരിയും അവസാന ഇലവനില്‍ ഇടം പിടിച്ചു. അതേ സമയം കെയിന്‍ വില്യംസണ് കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: ശിഖര്‍ ധവാന്, കെയിന്‍ വില്യംസണ്, വൃദ്ധിമന്‍ സാഹ, മനീഷ് പാണ്ഡേ, ഷാകിബ് അല്‍ ഹസന്, യൂസഫ് പത്താന്, മുഹമ്മദ് നബി, റഷീദ് ഖാന്, ബേസില്‍ തമ്പി, സിദ്ധാര്‍ത്ഥ് കൗള്‍, സന്ദീപ് ശര്‍മ്മ
കിംഗ്സ് ഇലവന് പഞ്ചാബ്: ലോകേഷ് രാഹുല്‍, ക്രിസ് ഗെയില്‍, മയാംഗ് അഗര്‍വാല്‍, കരുണ്‍ നായര്‍, ആരോണ്‍ ഫിഞ്ച്, മനോജ് തിവാരി, രവിചന്ദ്രന്‍ അശ്വിന്, ആന്‍ഡ്രൂ ടൈ, ബരീനദ്ര സ്രാന്‍, അങ്കിത് രാജ്പുത്, മുജീബ് ഉര് റഹ്മാന്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial