
പഞ്ചാബിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ. രണ്ട് മാറ്റങ്ങളാണ് പഞ്ചാബ് ടീമില്‍ വരുത്തിയിട്ടുള്ളത്. ക്രിസ് ഗെയിലും ബരീന്ദര്‍ സ്രാനും ടീമില്‍ ഇടം പിടിച്ചു. അതേ സമയം സുരേഷ് റെയ്നയ്ക്ക് പകരം ചെന്നൈ നിരയില്‍ മുരളി വിജയ് ടീമിലെത്തി. അക്സര്‍ പട്ടേലിനു പരിക്കേറ്റതാണ് ബരീന്ദര്‍ സ്രാനു ടീമിലിടം നല്‍കിയത്. മാര്‍ക്കസ് സ്റ്റോയിനിസിനു പകരമാണ് ക്രിസ് ഗെയില്‍ ടീമിലെത്തിയത്.
പഞ്ചാബ്: ലോകേഷ് രാഹുല്‍, മയാംഗ് അഗര്‍വാല്‍, ക്രിസ് ഗെയില്‍, കരുണ്‍ നായര്‍, ആരോണ്‍ ഫിഞ്ച്, യുവരാജ് സിംഗ്, രവിചന്ദ്രന്‍ അശ്വിന്, ആന്‍ഡ്രൂ ടൈ, മോഹിത് ശര്‍മ്മ, ബരീന്ദര്‍ സ്രാന്‍, മുജീബ് ഉര് റഹ്മാന്
ചെന്നൈ: ഷെയിന്‍ വാട്സണ്, അമ്പാട്ടി റായിഡു, മുരളി വിജയ്, സാം ബില്ലിംഗ്സ്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ, ദീപക് ചഹാര്‍, ഹര്ഭജന് സിംഗ്, ഇമ്രാന് താഹിര്‍, ശര്‍ദ്ധുല്‍ താക്കൂര്‍
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial