ഗെയിലിന്റെ സാമീപ്യം രാഹുലിന്റെയും കരുണ്‍ നായരുടെയും പ്രകടനത്തെ സ്വാധീനിക്കുന്നു: വിവ് റിച്ചാര്‍ഡ്സ്

- Advertisement -

ടീമിന്റെ കൂട്ടായ പരിശ്രമമാണ് കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ടൂര്‍ണ്ണമെന്റിലെ മികച്ച പ്രകടനത്തിനു കാരണമെന്ന് പറഞ്ഞ് വിവിയന്‍ റിച്ചാര്‍ഡ്സ്. അതിനോടൊപ്പം ക്രിസ് ഗെയിലിന്റെ ടീമിലെ സാമീപ്യം മറ്റു താരങ്ങളെയും ബാധിക്കുന്നുണ്ടെന്നാണ് തന്റെ വിശ്വാസമെന്ന് അഭിപ്രായപ്പെട്ട് വിന്‍ഡീസ് ഇതിഹാസ താരം. ക്രിസ് ഗെയിലും കെഎല്‍ രാഹുലും കരുണ്‍ നായരും ബാറ്റിംഗില്‍ പലപ്പോഴും ടീമിനായി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തപ്പോള്‍ അങ്കിത് രാജ്പുത് തന്റെ 5 വിക്കറ്റ് നേട്ടവുമായി ഹൈദ്രാബാദിനെതിരെ തിളങ്ങിയിരുന്നു.

അന്ന് ടീമിനു വിജയിക്കാനായില്ലെങ്കിലും ഈ ശ്രമങ്ങളെല്ലാം തന്നെ അശ്വിന്റെ കീഴില്‍ ഒരു ടീമായി പഞ്ചാബ് കളിക്കുന്നതിന്റെ സൂചനയാണെന്നാണ് വിന്‍ഡീസ് ഇതിഹാസ താരം അഭിപ്രായപ്പെട്ടത്. ടീമില്‍ ഗെയില്‍ നല്‍കുന്ന ഊര്‍ജ്ജത്തിനു ഏറെ പ്രസക്തിയുണ്ട്. കരുണ്‍ നായരും കെഎല്‍ രാഹുലും ഗെയിലില്‍ നിന്ന് പ്രഛോദനം ഉള്‍ക്കൊള്ളുന്നുണ്ടെന്ന് തീര്‍ച്ചയാണെന്നും റിച്ചാര്‍ഡ്സ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement