
ഐപിഎലില്‍ ക്രിസ് ഗെയിലിനെ ആദ്യ റൗണ്ടുകളില്‍ ആരും സ്വന്തമാക്കാത്തതാണ് ഈ വര്‍ഷത്തെ ലേലത്തില്‍ തന്നെ ആശ്ചര്യത്തിലാക്കിയ സംഭവമെന്ന് പറഞ്ഞു റിച്ചാര്‍ഡ് മാഡ്ലി. സ്കൈ സ്പോര്‍ട്സിന്റെ ഒരു ഷോയിലാണ് ഐപിഎല്‍ ലേല നടത്തിപ്പുകാരന് തന്റെ അനുഭവം പങ്കുവെച്ചത്. ഗെയിലിന്റെ പേര് താന്‍ വിളിച്ചപ്പോള്‍ ആരും തന്നെ രംഗത്തെത്തിയില്ല. ആദ്യം ഞാന്‍ ആര്‍സിബി ക്യാമ്പിലേക്ക് നോക്കി. അവിടെ യാതൊരുവിധ പ്രതികരണം വരാതിരുന്നപ്പോള്‍ മുമ്പ് ഗെയില്‍ കളിച്ച കൊല്‍ക്കത്ത ക്യാമ്പിലേക്കാണ് തന്റെ ശ്രദ്ധ പോയത്. എന്നാല്‍ അവിടെയും ആര്‍ക്കും താല്പര്യം പ്രകടമായി കണ്ടില്ല. ലേലത്തിലെ ഏറ്റവും ആശ്ചര്യകരമായ സംഭവം ഇതാണെന്നാണ് റിച്ചാര്‍ഡ് പറഞ്ഞ്.
ഇംഗ്ലണ്ട് താരങ്ങളായ ജോ റൂട്ട് ജോണി ബൈര്‍സ്റ്റോ എന്നിവരോടും ഐപിഎല്‍ ഫ്രാഞ്ചൈസികള്ക്കില്ലാതിരുന്ന താല്പര്യം തന്നെ അത്ഭുതപ്പെടുത്തി. ലേലത്തിന്റെ അവസാന ഘട്ടത്തിലാണ് ഗെയിലിനെ അടിസ്ഥാന വിലയായ രണ്ട് കോടിയ്ക്ക് കിംഗ്സ് ഇലവന് പഞ്ചാബ് സ്വന്തമാക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial