തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തി ഗംഭീര്‍, ടോസ് സ്വന്തമാക്കി ബൗളിംഗ് തിരഞ്ഞെടുത്തു

കൊല്‍ക്കത്തയിലേക്കുള്ള തന്റെ മടങ്ങി വരവില്‍ ടോസ് സ്വന്തമാക്കി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നായകന്‍ ഗൗതം ഗംഭീര്‍. ടോസ് നേടിയ താരം ഐപിഎലിലേ പതിവായ ബൗളിംഗ് തിരഞ്ഞെടുത്തു. ഇരു ടീമുകളും ഓരോ മാറ്റങ്ങളുമായാണ് മത്സരത്തിനിറങ്ങുന്നത്. മിച്ചല്‍ ജോണ്‍സണ് പകരം ടോം കുറന്‍ കൊല്‍ക്കത്തയ്ക്കായും ഡാന്‍ ക്രിസ്റ്റ്യനു പകരം ക്രിസ് മോറിസ് ഡെല്‍ഹി നിരയിലേക്കും മടങ്ങിയെത്തി.

കൊല്‍ക്കത്ത: ക്രിസ് ലിന്‍, സുനില്‍ നരൈന്‍, റോബിന്‍ ഉത്തപ്പ, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, ശുഭ്മന്‍ ഗില്‍, ആന്‍ഡ്രേ റസ്സല്‍, ടോം കുറന്‍, പിയൂഷ് ചൗള, ശിവം മാവി, കുല്‍ദീപ് യാദവ്

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്: ജേസണ്‍ റോയി , ഗൗതം ഗംഭീര്‍, ശ്രേയസ്സ് അയ്യര്‍, ഗ്ലെന്‍ മാക്സ്വെല്‍, ഋഷഭ് പന്ത്, വിജയ് ശങ്കര്‍, രാഹുല്‍ തെവാത്തിയ,ക്രിസ് മോറിസ്, ഷഹ്ബാസ് നദീം, ട്രെന്റ് ബൗള്‍ട്ട്, മുഹമ്മദ് ഷമി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഓർമ്മകൾ അയവിറക്കി ഗൗതം ഗംഭീർ
Next articleഎഫ് സി കേരളയ്ക്ക് ആദ്യ പരാജയം