നിന്റെ ജീവിതം മാറി, ഐപിഎല്‍ ആദ്യ മത്സരത്തിന് ശേഷം ഗാംഗുലി തന്നോട് പറഞ്ഞത് ഇതെന്ന് മക്കല്ലം

ഐപിഎല്‍ 2008ല്‍ ഓപ്പണിംഗ് മത്സരം ആരംഭിച്ചത് ബ്രണ്ടന്‍ മക്കല്ലത്തിന്റെ വെടിക്കെട്ട് പ്രകടനത്തോടെയാണ്. 73 പന്തില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 158 റണ്‍സാണ് ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മക്കല്ലം അടിച്ച് കൂട്ടിയത്. താന്‍ തിരിച്ച് ഡഗ്ഔട്ടിലെത്തിയപ്പോള്‍ ഷാരൂഖ് ഖാനും സൗരവ് ഗാംഗുലിയുടെയും പ്രതികരണം ഇപ്പോളും തന്റെ മനസ്സില്‍ നില്‍ക്കുന്നുവെന്നാണ് മക്കല്ലം വ്യക്തമാക്കിയത്.

13 സിക്സുകളും 10 ഫോറും അടങ്ങിയതായിരുന്നു മക്കല്ലത്തിന്റെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ വെടിക്കെട്ട് പ്രകടനം. തനിക്ക് മറ്റു താരങ്ങളുടെ യഥാര്‍ത്ഥ പ്രതികരണങ്ങളൊന്നും ഓര്‍മ്മയില്ലെങ്കിലും ഗാംഗുലി പറഞ്ഞത് നിന്റെ ജീവിതം ഇതോടെ മാറി മറിയുമെന്നതാണെന്ന് തനിക്ക് ഓര്‍മ്മയുണ്ടെന്ന് മക്കല്ലം വ്യക്തമാക്കി.

എന്താണ് ഗാംഗുലി പറഞ്ഞതെന്ന് തനിക്ക് അന്ന് വ്യക്തമായി മനസ്സിലായില്ലെങ്കിലും ഇന്ന് ഞാന്‍ അതിനോട് നൂറ് ശതമാനം യോജിക്കുന്നു ഷാരൂഖ് ഖാന്‍ പറഞ്ഞത് തനിക്ക് താന്‍ എന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ഉണ്ടാകുമെന്നാണ്. എന്നാല്‍ ഏതാനും സീസണുകള്‍ക്ക് ശേഷം മക്കല്ലത്തെ ടീം റലീസ് ചെയ്തുവെങ്കിലും ഇപ്പോള്‍ ടീമിന്റെ മുഖ്യ കോച്ചായി തിരികെ ടീമില്‍ മക്കല്ലത്തെ എത്തിച്ചിട്ടുണ്ട്.

Previous articleസെഹ്നാജ് സിംഗിന്റെ ഈസ്റ്റ്‌ ബംഗാൾ സൈനിംഗ് ഔദ്യോഗികമായി
Next articleലോക്ക്ഡൗൺ കാലത്ത് കുട്ടികൾക്ക് ഓൺലൈൻ കോച്ചിങ് ക്ലാസുമായി ഗോകുലം