
ഡൽഹി ഡെയർഡെവിൾസ് ഈഡൻ ഗാർഡനിൽ വെച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ഏറ്റുമുട്ടുമ്പോൾ കൊൽക്കത്തൻ ആരാധകർ കാത്തിരിക്കുന്നത് തങ്ങളുടെ ഗൗതം ദായെ കൂടിയാണ്. കൊൽക്കത്തയെ പരാജയപ്പെടുത്താൻ ഉറപ്പിച്ച് ഗൗതം ഗാംമഭീർ ഇറങ്ങുന്നതും തന്റെ പഴയ തട്ടകത്തിലേക്കാണ്. അർജ്ജുന അവാർഡ് ജേതാവായ താരം തിരിച്ചെത്തുന്നത് താൻ ഏഴു സീസൺ കളിച്ച ഹോം ഗ്രൗണ്ടിലേക്കും. മത്സരത്തിനായി കൊൽക്കത്തയിലെ എയർപോർട്ടിൽ ഇറങ്ങിയ ഗംഭീറിനെ കാത്തിരുന്നത് ഗൗതം ദാ എന്ന് വിളിച്ച് അഭിവാദ്യം ചെയ്ത കൊൽക്കത്തയിലെ ക്രിക്കറ്റ് ആരാധകരാണ്.
The air smells familiar, faces look friendly, from ‘Gauti paaji’ all of a sudden I’ve become ‘Gautam Da’…..am I at my erstwhile home? @DelhiDaredevils @ipl @bcci #DilDilli #Dhadkega pic.twitter.com/WiAvZaYeEe
— Gautam Gambhir (@GautamGambhir) April 16, 2018
ട്വിറ്ററിലൂടെ തന്റെ അനുഭവം പങ്കുവെച്ച ഗംഭീർ ഒരു വീഡിയോടൊപ്പം ഇങ്ങനെ കുറിച്ചു “The air smells familiar, faces look friendly, from ‘Gauti paaji’ all of a sudden I’ve become ‘Gautam Da’…..am I at my erstwhile home?” . രണ്ടു തവണ ഐപിഎൽ കിരീടം ചൂടിയ ആത്മവിശ്വാസത്തിലാണ് ഗംഭീർ ദിനേശ് കാർത്തിക് നയിക്കുന്ന കൊൽക്കത്തയെക്കെതിരെ ഇറങ്ങുന്നത്. പഞ്ചാബിനോടും രാജസ്ഥാനോടും പരാജയപ്പെട്ട ഡൽഹി ശക്തമായ തിരിച്ചു വരവ് നടത്തിയാണ് മുബൈ ഇന്ത്യൻസിനെ തറപറ്റിച്ചത്. കോഹ്ലിയുടെ ബെംഗളൂരുവിനെ പരാജയപ്പെടുത്തി സീസൺ ആരംഭിച്ച കൊൽക്കത്ത ചെന്നൈ സൂപ്പർ കിങ്സിനോടും സാൻ റൈസേഴ്സ് ഹൈദരാബാദിനോടും പരാജയമേറ്റുവാങ്ങി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial