നായക സ്ഥാനം ഒഴിഞ്ഞ് ഗംഭീര്‍, ഇനി നയിക്കുക ശ്രേയസ്സ് അയ്യര്‍

- Advertisement -

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നായക സ്ഥാനം ഒഴിഞ്ഞ് ഗൗതം ഗംഭീര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ക്യാപ്റ്റനെന്ന നിലയില്‍ വിജയമായതിനു ശേഷം സ്വന്തം ഇഷ്ടപ്രകാരമായിരുന്നു ഗംഭീര്‍ ഡല്‍ഹിയിലേക്ക് എത്തിയത്. ഡല്‍ഹി നിരയില്‍ മികവ് പുലര്‍ത്താനാകാതെ വന്ന ഗംഭീറിനെ ടീമിനെയും വിജയത്തിലേക്ക് നയിക്കുന്നതില്‍ വിജയം കണ്ടെത്താനായില്ല. ആറ് മത്സരങ്ങള്‍ കളിച്ച ഡല്‍ഹി അതില്‍ അഞ്ചെണ്ണത്തിലും പരാജയപ്പെടുകയായിരുന്നു.

ഈ സീസണില്‍ ഗംഭീറിന്റെ ഫോമും മികച്ചതായിരുന്നില്ല. ആദ്യ മത്സരത്തില്‍ അര്‍ദ്ധ ശതകം നേടിയെങ്കിലും പിന്നീട് സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കാനാകാതെ ബുദ്ധിമുട്ടുകയായിരുന്നു ഗംഭീര്‍.

ശേഷിക്കുന്ന മത്സരങ്ങളില്‍ ശ്രേയസ്സ് അയ്യര്‍ ടീമിനെ നയിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement