ഗംഭീര്‍ തന്റെ ക്രിക്കറ്റിംഗ് റോള്‍ മോഡല്‍ – ദേവ്ദത്ത് പടിക്കല്‍

Devduttpadikkal

ഇന്ത്യയ്ക്ക് വേണ്ടി കളിച്ച എല്ലാ താരങ്ങളില്‍ നിന്നും താന്‍ പ്രഛോദനം ഉള്‍ക്കൊള്ളാറുണ്ടെങ്കിലും ഗൗതം ഗംഭീര്‍ ആണ് തന്റെ ഏറ്റവും വലിയ റോള്‍ മോഡല്‍ എന്ന് പറഞ്ഞ് കര്‍ണ്ണാടക താരം ദേവ്ദത്ത് പടിക്കല്‍.

ഐപിഎലില്‍ കഴിഞ്ഞ സീസണില്‍ മിന്നും പ്രകടനം പുറത്തെടുത്ത താരം വിജയ് ഹസാരെ ട്രോഫിയില്‍ 737 റണ്‍സാണ് നേടിയത്. തന്റെ അരങ്ങേറ്റ ഐപിഎല്‍ സീസണില്‍ ദേവ്ദത്ത് 473 റണ്‍സ് നേടി.

തനിക്ക് ഇന്‍സ്പിറേഷന്‍ ആയി അങ്ങനെ ഒരു പ്രത്യേക വ്യക്തിയില്ലെങ്കിലും തന്റെ റോള്‍ മോഡല്‍ എന്ന് പറയാവുന്നത് ഗൗതം ഗംഭീറാണെന്നും താന്‍ ഇപ്പോളും ഗംഭീറിന്റെ ബാറ്റിംഗ് വീഡിയോകള്‍ കാണുമെന്നും ദേവ്ദത്ത് പടിക്കല്‍ വ്യക്തമാക്കി.