
ഐ പി എൽ സീസണിലെ രണ്ടാം മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ കിംഗ്സ് ഇലവൻ പഞ്ചാബിന് 167 റൺശ് വിജയ ലക്ഷ്യം. ആദ്യ ബാറ്റ് ചെയ്ത് ഡെൽഹി ഡെയർ ഡെവിൾസ് 20 ഓവറിൽ 7 നഷ്ടത്തിൽ 166 റൺസാണ് എടുത്തത്. ക്യാപ്റ്റൻ ഗൗതം ഗംഭീറിന്റെ അർദ്ധസെഞ്ച്വറിയാണ് ഡെൽഹിയെ ഈ സ്കോറിലെത്താൻ സഹായിച്ചത്.
ഡെൽഹിയ്ക്ക് തുടക്കം നല്ലതായില്ല എങ്കിലും ഒരു ഭാഗത്ത് നിലയുറപ്പിച്ച ഗംഭീർ പൊരുതാനുള്ള ടോട്ടൽ ഉറപ്പിക്കുകയായിരുന്നു. 42 പന്തുകളിൽ 55 റൺസ് എടുത്ത ഗംഭീർ അനാവശ്യ റണ്ണിന് ശ്രമിച്ച് റണൗട്ട് ആവുകയായിരുന്നു. ഗംഭീറിന്റെ ഐപിഎല്ലിലെ 36ആം ഫിഫ്റ്റിയാണുത്. വാർണറിന്റെ ഏറ്റവും കൂടുതൽ ഐ പി എൽ ഫിഫ്റ്റി എന്ന റെക്കോർഡിനൊപ്പം ഇതോടെ ഗംഭീർ എത്തി.
ഗംഭീറിനെ കൂടാതെ 13 പന്തിൽ 28 റൺസ് എടുത്ത റിഷബ് പന്തുൻ 16 പന്തിൽ 27 റൺസ് എടുത്ത മോറിസുമാണ് ഡെൽഹി നിരയിൽ തിളങ്ങിയത്. പഞ്ചാബിനായി ഇന്ന് ഐ എസ് എൽ അരങ്ങേറ്റം നടത്തിയ മുജീബ് റഹ്മാൻ നാല് ഓവറിൽ 28 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ എടുത്തു. ഗംഭീറിന്റെ റണൗട്ടും മുജീബിന്റെ വകയായിരുന്നു. മോഹിത് ശർമ്മയും ഡെൽഹിയുടെ രണ്ട് വിക്കറ്റ് സ്വന്തമാക്കി. അശ്വിൻ, അക്സർ പടേൽ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial