ഐപിഎല്‍ സീസണില്‍ ഫ്രാഞ്ചൈസികള്‍ക്കും ലഭിക്കും കോടികള്‍

പുതുതായി പുറത്ത് വരുന്ന വിവരങ്ങള്‍ പ്രകാരം അടുത്ത സീസണ്‍ തുടങ്ങുന്നതിനു മുമ്പ് ഐപിഎല്‍ ഫ്രാഞ്ചൈസികളെ കാത്തിരിക്കുന്നത് 150 കോടി രൂപയോളം എന്നാണ്. പതിവു ടിക്കറ്റ് കളക്ഷനു പുറമേ ഉള്ള തുക ആണ് ഇത്. മീഡിയ റൈറ്റ്സിന്റെയും സ്പോണ്‍സര്‍ഷിപ്പിന്റെയും ഒരു പങ്ക് ഫ്രാഞ്ചൈസികള്‍ക്കും നല്‍കുവാന്‍ ബിസിസിഐ തീരുമാനം എടുക്കാനിരിക്കുന്നു എന്നാണ് ബോര്‍ഡിനോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് പുറത്തു വരുന്ന വാര്‍ത്തകള്‍.

12000 മുതല്‍ 14000 കോടി രൂപയാണ് അടുത്ത അഞ്ച വര്‍ഷത്തേക്ക് മീഡിയ റൈറ്റ്സ് ആയി ഐപിഎല്‍ പ്രതീക്ഷിക്കുന്നത്. അതിന്റെ നടപടി ക്രമങ്ങള്‍ സെപ്റ്റംബര്‍ 4നു പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ പൂര്‍ണ്ണത ഈ വിഷയത്തില്‍ വരും. ഒഫീഷ്യല്‍ ടൈറ്റില്‍ സ്പോണ്‍സര്‍മാരായ വിവോ 2199 കോടി രൂപയ്ക്കാണ് കരാര്‍ ഉറപ്പിച്ചത്. മറ്റു സ്പോണ്‍സര്‍മാരുടെ തുകയും എല്ലാം ചേര്‍ത്ത് 15000 കോടിയാണ് ബിസിസിഐ പ്രതീക്ഷിക്കുന്ന തുക.

ബിസിസിഐ 40% തുകയുടെ ആദ്യ ഘടു (ഏകദേശം 1200 കോടി) നിലവിലുള്ള 8 ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി അടുത്ത സീസണില്‍ പങ്കുവയ്ക്കുമെന്നാണ് കരുതുന്നത്. എന്ത് തന്നെയായാലും ഈ വാര്‍ത്തയെ എല്ലാ ഫ്രാഞ്ചൈസി ഉടമകളും രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇതിഹാസ താരം പെലെയേയും മറികടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ
Next articleഹോംലെസ് ലോകകപ്പ്; ഹോളണ്ടും അമേരിക്കയും ഇന്ത്യക്ക് മുന്നിൽ വീണു