ഐപിഎല്‍ ഷെഡ്യൂളുകളില്‍ അഭിപ്രായ വ്യത്യാസവുമായി ഫ്രാഞ്ചൈസികള്‍

Msdhoni
- Advertisement -

ഐപിഎലിനായി വേദികളായി മുംബൈ, ചെന്നൈ, ഡല്‍ഹി, ബാംഗ്ലൂര്‍, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നീ വേദികള്‍ ആവും പരിഗണിക്കുന്ന എന്ന് ബിസിസിഐ വിവരം പുറത്ത് വിട്ടപ്പോള്‍ തന്നെ മറ്റു മൂന്ന് ഫ്രാഞ്ചൈസികളായ രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദ്രാബാദ്, കിംഗ്സ് ഇലവന്‍ പഞ്ചാബ് എന്നിവര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

വേദികള്‍ ഇവ തന്നെയെന്ന് ബിസിസിഐ തീരുമാനിച്ചുവെങ്കിലും ഈ ഹോം ഗ്രൗണ്ടുള്ള ഫ്രാഞ്ചൈസികള്‍ക്ക് അവിടെ മത്സരം നല്‍കാതെയുള്ള ഫിക്സ്ച്ചറുകളാണ് ബിസിസിഐ പുറത്ത് വിട്ടത്. എന്നാല്‍ ഇപ്പോള്‍ അതിനും എതിര്‍പ്പുമായി വേറെ ചില ഫ്രാഞ്ചൈസികള്‍ രംഗത്തെത്തുകയായിരുന്നു.

എംഎസ് ധോണി തന്റെ അവസാന ഐപിഎലില്‍ ആവും കളിക്കുക എന്ന സാധ്യത നിലനില്‍ക്കെ ചെന്നൈയില്‍ അദ്ദേഹത്തിന്റെ മത്സരങ്ങള്‍ നടത്താതിരിക്കുന്നത് തെറ്റാണ് എന്നാണ് ഒരു ഫ്രാഞ്ചൈസി വക്താവ് ചോദിച്ചത്. കാണികള്‍ അനുവദിക്കാത്തതിനാല്‍ തന്നെ എന്ത് ഹോം ആനുകൂല്യമാകും ഉണ്ടാകുക എന്നും അദ്ദേഹം ചോദിച്ചു.

ഡല്‍ഹി നിരയില്‍ പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, ശ്രേയസ്സ് അയ്യര്‍ എന്നിവരെല്ലാം ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ താരങ്ങളാണെന്നും അവര്‍ക്ക് വാങ്കഡേയില്‍ കളിക്കുമ്പോള്‍ അവരുടെ ഹോം ഗ്രൗണ്ടില്‍ കളിക്കുന്ന ആനുകൂല്യം ലഭിയ്ക്കുമെന്നും സമാനമായ സ്ഥിതിയാണ് പഞ്ചാബ് താരങ്ങളായ കെഎല്‍ രാഹുലിനും മയാംഗ് അഗര്‍വാളിനും ബെംഗളൂരുവില്‍ കളിക്കുമ്പോള്‍ ലഭിയ്ക്കുന്നതെന്നുമുള്ള വാദവുമായാണ് ഇപ്പോള്‍ ചിലര്‍ ബിസിസിഐയുടെ ഈ ഫിക്സച്ചറിനെ എതിര്‍ക്കുവാനുള്ള കാരണമായി പറയുന്നത്.

Advertisement