സണ്‍റൈസേഴ്സ് കരുത്തുറ്റ ബൗളിംഗ് നിരയോ? ടീമിനെതിരെ പിറന്നത് നാല് ശതകങ്ങള്‍

- Advertisement -

ടൂര്‍ണ്ണമെന്റ് ആരംഭം മുതല്‍ കേള്‍ക്കുന്ന കാര്യമാണ് സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ആണ് ഐപിഎലില്‍ 2018ലെ ഏറ്റവും ശക്തമായ ബൗളിംഗ് നിരയെന്ന്. ചില മത്സരങ്ങളില്‍ ബാറ്റിംഗ് പരാജയപ്പെട്ട അവസരങ്ങളില്‍ അവസരത്തിനൊത്തുയര്‍ന്ന് ബൗളിംഗ് നിര ടീമിന്റെ രക്ഷയ്ക്കെത്തുകയും ചെയ്തു. ബില്ലി സ്റ്റാന്‍ലേക്കിനു പരിക്കേറ്റത് ടീമിനു തിരിച്ചടിയായെങ്കിലും ഭുവിയും റഷീദ് ഖാനും സിദ്ധാര്‍ത്ഥ് കൗളും അടങ്ങിയ ബൗളിംഗ് നിര തന്നെയാണ് ടൂര്‍ണ്ണമെന്റിലെ കരുത്തുറ്റ ബൗളിംഗ് നിര എന്നത് ഏറെക്കുറെ ഏവരും സമ്മതിച്ച് തരുന്ന കാര്യമാണ്.

എന്നാല്‍ ഏറെ രസകരമായ ഒരു വസ്തുതയെന്തെന്നാല്‍ ഐപിഎല്‍ 2018 പിറന്ന അഞ്ച് ശതകങ്ങളില്‍ നാലെണ്ണം പിറന്നത് ഈ കരുതുറ്റ ബൗളിംഗ് നിരയ്ക്കെതിരെയാണ്. ഫൈനലില്‍ ഷെയിന്‍ വാട്സണ്‍, ഋഷഭ് പന്ത്, ക്രിസ് ഗെയില്‍, അമ്പാട്ടി റായിഡു എന്നിവരാണ് പേരുകേട്ട സണ്‍റൈസേഴ്സ് ബൗളിംഗിനെതിരെ ശതകം നേടിയത്. ഷെയിന്‍ വാട്സണ്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നേടിയ ഐപിഎല്‍ ശതകം സീസണിലെ പട്ടിക പൂര്‍ത്തിയാക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement