ക്യാച്ച് ഓഫ് ദി സീസണ്‍ ഡിവില്ലിയേഴ്സിന്റേതെന്ന് : ആര്‍സിബി

ഐപിഎല്‍ 2018ല്‍ വിരാട് കോഹ്‍ലിയെ പുറത്താക്കുവാന്‍ ട്രെന്റ് ബോള്‍ട്ട് നേടി ക്യാച്ചാണ് വിവോ പെര്‍ഫെക്ട് ക്യാച്ച് ഓഫ് ദി സീസണായി തിരഞ്ഞെടുക്കപ്പെട്ടത്. ഒട്ടനവധി മികച്ച ക്യാച്ചുകള്‍ കണ്ട സീസണില്‍ ബോള്‍ട്ടിന്റെ ക്യാച്ചിനോടൊപ്പം തന്നെ എബിഡി വില്ലിയേഴ്സ് നടത്തിയ സ്പൈഡര്‍മാന്‍ ക്യാച്ചും ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത് ട്രെന്റ് ബോള്‍ട്ടിന്റെ ക്യാച്ചായിരുന്നു.

അലക്സ് ഹെയില്‍സ് ഉയര്‍ത്തിയടിച്ച പന്ത് സിക്സിലേക്ക് നീങ്ങുന്നതിനിടെയാണ് ഉയര്‍ന്ന് ചാടിയ എബിഡി പന്തും പിടിച്ച് ഗ്രൗണ്ടിനകത്ത് തന്നെ ബാലന്‍സ് ചെയ്തിറങ്ങിയത്. വിരാട് കോഹ്‍ലി ആ ക്യാച്ചിനെ സ്പൈഡര്‍മാന്‍ ക്യാച്ച് എന്നാണ് വിശേഷിപ്പിച്ചത്.

എന്നാല്‍ ആര്‍സിബി ഔദ്യോഗിക ഹാന്‍ഡില്‍ പറയുന്നത് എബിഡിയുടേത് തന്നെയാണ് ക്യാച്ച് ഓഫ് ദി സീസണ്‍ എന്നാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐപിഎലില്‍ വീണ്ടും കളിക്കാനായതില്‍ സന്തോഷം: ഗെയില്‍
Next articleകപ്പ് അടിക്കുമെന്ന് ഉറപ്പില്ലെങ്കിലും ബ്രസീൽ മികച്ച ഫുട്ബോൾ കാഴ്ച്ചവെക്കുമെന്ന് തിയാഗോ സിൽവ