
നിര്‍ണ്ണായകമായ ഐപിഎല്‍ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ രസം കൊല്ലിയായി ഫ്ലഡ്ലൈറ്റുകള്. 10 ഓവര്‍ പിന്നിട്ടപ്പോള്‍ മുംബൈ 79/4 എന്ന നിലയില്‍ നില്‍ക്കെയാണ് ഫ്ലഡ്ലൈറ്റുകള് കണ്ണ്ചിമ്മിയത്. മത്സരത്തില്‍ ആന്‍ഡ്രൂ ടൈയുടെ തകര്‍പ്പന്‍ ബൗളിംഗിനു മുന്നില്‍ മുംബൈ തകര്‍ന്നടിയുകയായിരുന്നു. ടൈ മൂന്ന് വിക്കറ്റ് നേടി പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ മുംബൈയ്ക്ക് തിരിച്ചടി നല്‍കുകയായിരുന്നു.
ഏഴ് റണ്‍സ് വീതം നേടി ക്രുണാല്‍ പാണ്ഡ്യയും കീറണ്‍ പൊള്ളാര്‍ഡുമായിരുന്നു കളി തടസ്സപ്പെടുമ്പോള്‍ മുംബൈയ്ക്കായി ക്രീസില്‍ നിന്നിരുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial