ഐ.പി.എല്ലിൽ ചരിത്രം, വനിത സപ്പോർട്ടിങ് സ്റ്റാഫുമായി റോയൽ ചലഞ്ചേഴ്‌സ്

Photo: PTI

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി വനിത സപ്പോർട്ടിങ് സ്റ്റാഫിനെ നിയമിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. സ്പോർട്സ് മസ്സാജ് തെറാപ്പിസ്റ്റായിട്ട് നവ്നീത ഗൗതമിനെയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നിയമിച്ചത്.  ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിതയെ സപ്പോർട്ടിങ് സ്റ്റാഫിൽ ഉൾപ്പെടുത്തുന്നത്.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഫിസിയോതെറാപ്പിസ്റ് ഇവാൻ സ്പീച്ലിയുടെയും സ്ട്രെങ്ത് ആൻഡ് കണ്ടിഷനിംഗ് കോച്ച് ശങ്കർ ബസുവിന്റേയും കീഴിലാവും നവ്നീത ഗൗതം ജോലി ചെയ്യുക. നേരത്തെ പല ക്രിക്കറ്റ് ടീമിന്റെയും കൂടെ ജോലി ചെയ്ത നവ്നീത ഇന്ത്യൻ ബാസ്കറ്റ് ബോൾ ടീമിന്റെ കൂടെയും ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ തങ്ങളുടെ ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം തേടിയാണ് കളത്തിൽ ഇറങ്ങുന്നത്.

 

Previous articleപെസ് 2020 മൊബൈൽ ഇന്ന് മുതൽ
Next articleഇബ്രയെ പോലെയും റൊണാൾഡോയെ പോലെയും സ്വയം പുകഴ്ത്താൻ താനില്ല എന്ന് മെസ്സി