ഫീല്‍ഡിംഗ് മെച്ചപ്പെട്ടിരുന്നേല്‍ ഈ ജയത്തിനായി ഇത്ര ബുദ്ധിമുട്ടേണ്ടി വരില്ലായാരുന്നു – കോഹ്‍ലി

Rcb3
- Advertisement -

മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള ജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിയെങ്കിലും ഏറെ കഷ്ടപ്പെട്ടാണ് ഈ ജയം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടിയത്. ഇന്നലെ അനായാസ ജയത്തിലേക്ക് ടീം നീങ്ങുമെന്ന നിലയില്‍ നിന്ന് മത്സരം കൈവിട്ടുവെന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയ ശേഷമാണ് ബാംഗ്ലൂര്‍ സൂപ്പര്‍ ഓവറില്‍ വിജയം നേടിയത്.

ടീമിന്റെ ഫീല്‍ഡിംഗ് ഏറെ മെച്ചപ്പെടുവാനുണ്ടെന്നാണ് വിരാട് കോഹ്‍ലി അഭിപ്രായപ്പെട്ടത്. ഫീല്‍ഡിംഗ് മെച്ചപ്പെട്ടിരുന്നുവെങ്കിലും ഇതിലും എളുപ്പത്തില്‍ ടീമിന് വിജയിക്കാമായിരുന്നുവെന്നും കോഹ്‍ലി പറഞ്ഞു. പൊള്ളാര്‍ഡും ഇഷാന്‍ കിഷനും സമചിത്തതോടെയാണ് മധ്യ ഓവറുകളില്‍ ബാറ്റ് വീശിയതെന്നും കോഹ‍്‍ലി അഭിപ്രായപ്പെട്ടു.

Pawannegi

മൂന്നോളം അവസരങ്ങളാണ് റോയല്‍ ചലഞ്ചേഴ്സ് ഫീല്‍ഡര്‍മാര്‍ പൊള്ളാര്‍ഡിനും ഇഷാന്‍ കിഷനും നല്‍കിയത്. ഇതില്‍ ചിലതെല്ലാം സിക്സുകളായി മാറുകയും ചെയ്തപ്പോള്‍ ബാംഗ്ലൂരിന് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പമായി മാറുകയായിരുന്നു.

Advertisement