
ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുള്ള മത്സരത്തില്‍ നായകന് എംഎസ് ധോണിയുടെ ക്യാച്ച് കൈവിട്ട ശേഷം തനിക്ക് തന്നോട് തന്നെ നാണക്കേട് തോന്നിയെന്ന് അഭിപ്രായപ്പെട്ട് ശുഭ്മന്‍ ഗില്‍. അവസരം മുതലാക്കി ധോണി 43 റണ്‍സുമായി പുറത്താകാതെ നിന്നു മത്സരത്തില്‍ 177 എന്ന സ്കോറിലേക്ക് ചെന്നൈയെ കൊണ്ടെത്തിക്കുകയായിരുന്നു. കുല്‍ദീപ് യാദവ് എറിഞ്ഞ 18ാം ഓവറിലാണ് സംഭവം നടക്കുന്നത്. ബൗണ്ടറി ലൈനില്‍ പന്ത് ഗില്ലിന്റെ കൈയ്യിലെത്തിയെങ്കിലും അത് സിക്സിലേക്ക് തട്ടിതെറിക്കുകയായിരുന്നു.
എന്നോട് ആരും തന്നെ ദേഷ്യമാര്ന്ന് നോട്ടം നോക്കിയില്ല. എന്നാല്‍ എനിക്ക് എന്നോട് തന്നെ നാണക്കേടാണ് തോന്നിയത്. ഇത്രയും അനായാസമായ ക്യാച്ച് താന്‍ കൈവിട്ടത്തില് അമര്‍ഷവും സങ്കടവും തോന്നിയെന്ന് ഗില്‍ തുറന്ന് പറഞ്ഞു. അടുത്ത പന്തില്‍ തന്നെ ധോണി ഔട്ട് ആകണമെയെന്ന പ്രാര്‍ത്ഥനകളിലായിരുന്നു താനെന്ന് ഗില്‍ തുറന്ന് പറഞ്ഞു. എന്നാല്‍ അടുത്ത പന്തും ധോണി താന്‍ നില്ക്കുന്ന ഫീല്‍ഡിംഗ് ഏരിയയിലേക്ക് അടിച്ച് പറത്തിയപ്പോള്‍ എന്ത് വില കൊടുത്തും ബൗണ്ടറി സേവ് ചെയ്യുക എന്ന ലക്ഷ്യം മാത്രമായിരുന്നു തന്റെ മനസ്സിലെന്നും ഇന്ത്യന്‍ യുവ താരം പറഞ്ഞു.
ക്യാച്ച് കളഞ്ഞ ശേഷം ഏറെ സമ്മര്‍ദ്ദത്തിലായിരുന്നു താന്‍. ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിക്കുകയും അത് മുതലാക്കി ടീമിന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയും ചെയ്തതില്‍ സന്തോഷമുണ്ടെന്ന് ഗില്‍ പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial