വാങ്കഡേയെക്കാള്‍ സ്പിന്നര്‍മാര്‍ക്ക് സന്തോഷം നല്‍കുന്നത് ചെപ്പോക്കിലെ വിക്കറ്റ് 

- Advertisement -

വാങ്കഡേയില്‍ പന്തെറിഞ്ഞ ശേഷം ചെപ്പോക്കില്‍ പന്തെറിയാനെത്തുമ്പോള്‍ ഏറെ സന്തോഷം തോന്നുമെന്ന് പറഞ്ഞ് ക്രുണാല്‍ പാണ്ഡ്യ. വിക്കറ്റ് വാങ്കഡേയെക്കാള്‍ വേഗത കുറഞ്ഞതാണെന്നും സ്പിന്നിനു അനുകൂലമാണെന്നതുമാണ് തന്റെ സന്തോഷത്തിനു കാരണമെന്ന് ക്രുണാല്‍ വ്യക്തമാക്കി. വിക്കറ്റില്‍ നിന്ന് സഹായം ലഭിയ്ക്കുമെന്നറിയുമ്പോള്‍ ശരിയായ സ്ഥലങ്ങളില്‍ പന്തെറിയുക എന്നത് മാത്രമാണ് ബൗളര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യമെന്നും ക്രുണാല്‍ പറഞ്ഞു.

താന്‍ ബാക്ക് ഓഫ് ലെഗംത് ഏരിയയില്‍ പന്തെറിയുവാന്‍ മാത്രമാണ് ചെന്നൈയ്ക്കെതിരെ ശ്രമിച്ചത്. ചില പന്തുകള്‍ സ്പിന്‍ ചെയ്തു ചില പന്തുകള്‍ നേരെ പോയി, എപ്പോളും ഒരു സ്പിന്നറെന്ന നിലയില്‍ വാങ്കഡേയില്‍ പന്തെറിയുന്നതിനെക്കാളും സന്തോഷം തനിക്ക് ചെപ്പോക്കിലാണെന്നും ക്രുണാല്‍ കൂട്ടി ചേര്‍ത്തു. ഇന്നലത്തെ മത്സരത്തില്‍ വെറും മൂന്നോവറില്‍ നിന്ന് 7 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് ക്രുണാല്‍ രണ്ട് സുപ്രധാന വിക്കറ്റുകള്‍ നേടിയത്.

Advertisement