കോഹ്‍ലി ആദ്യ പന്തിൽ പുറത്ത്, അതിന് ശേഷം മികച്ച ബാറ്റിംഗുമായി ഫാഫും സംഘവും, അവസാന ഓവറിൽ കത്തിക്കയറി കാര്‍ത്തിക്

Fafduplessisrajatpatidar

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 190 റൺസ് നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. നാലാം വിക്കറ്റ് കൂട്ടുകെട്ട് 10 പന്തിൽ 33 റൺസ് നേടിയാണ് ടീമിനെ 190 റൺസിലേക്ക് എത്തിച്ചത്. ഇതിൽ 30 റൺസും ദിനേശ് കാര്‍ത്തിക്കിന്റെ സംഭാവന ആയിരുന്നു. ഇന്നിംഗ്സിലെ ആദ്യ പന്തിൽ വിരാട് കോഹ്‍ലി പുറത്തായപ്പോള്‍ പിന്നീട് ഫാഫ് ഡു പ്ലെസിയും രജത് പടിദാറും ചേര്‍ന്ന് 105 റൺസിന്റെ കൂട്ടുകെട്ടുമായി ബാംഗ്ലൂരിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

കോഹ്‍ലിയെ പുറത്താക്കിയ സുചിത് തന്നെയാണ് 48 റൺസ് നേടിയ രജത് പടിദാറിനെയും പുറത്താക്കിയത്. മൂന്നാം വിക്കറ്റിൽ 54 റൺസാണ് ഫാഫ് ഡു പ്ലെസിയും ഗ്ലെന്‍ മാക്സ്വെല്ലും നേടിയത്. 19ാം ഓവറിൽ കാര്‍ത്തിക് ത്യാഗിയ്ക്ക് വിക്കറ്റ് നൽകി മടങ്ങുമ്പോള്‍ 24 പന്തിൽ 33 റൺസാണ് മാക്സ്വെൽ നേടിയത്.

50 പന്തിൽ 73 റൺസ് നേടി ഫാഫ് ഡു പ്ലെസി പുറത്താകാതെ നിന്നപ്പോള്‍ ദിനേശ് കാര്‍ത്തിക് 8 പന്തിൽ നിന്ന് 30 റൺസ് നേടി. അവസാന ഓവര്‍ എറിഞ്ഞ ഫസല്‍ഹഖ് ഫറൂക്കിയെ അവസാന നാല് പന്തിൽ മൂന്ന് സിക്സറും 1 ഫോറും കാര്‍ത്തിക് പറത്തിയപ്പോള്‍ താരം ഓവറിൽ നിന്ന് 25 റൺസാണ് വഴങ്ങിയത്.

Previous articleപ്ലേ ഓഫ് മോഹങ്ങള്‍ക്ക് ജയം ആവശ്യം, സൺറൈസേഴ്സും ആര്‍സിബും നേര്‍ക്കുനേര്‍
Next articleഡൽഹിയ്ക്ക് ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു