2014ന് ശേഷം ആദ്യമായി പൂജ്യത്തിന് പുറത്തായി ഡു പ്ലെസ്സിസ്

Photo: Twitter/@IPL
- Advertisement -

ഐ.പി.എല്ലിൽ 2014ന് ശേഷം ആദ്യമായി പൂജ്യത്തിന് പുറത്തായി ചെന്നൈ സൂപ്പർ കിങ്‌സ് താരം ഡു പ്ലെസ്സിസ്. ഇന്നലെ സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരായ മത്സരത്തിലാണ് ഡു പ്ലെസ്സിസ് പൂജ്യത്തിന് പുറത്തായത്. മത്സരത്തിന്റെ മൂന്നാമത്തെ ഓവറിലെ ആദ്യ പന്തിൽ തന്നെ ഡു പ്ലെസ്സിസ് പുറത്താവുകയായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ സന്ദീപ് ശർമ്മക്ക് വിക്കറ്റ് നൽകിയാണ് ഡു പ്ലെസ്സിസ് മടങ്ങിയത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത് മൂന്നാം തവണയാണ് ഡു പ്ലെസ്സിസ് പൂജ്യത്തിന് പുറത്തായത്. മത്സരത്തിൽ ഡു പ്ലെസ്സിസ് പൂജ്യത്തിന് പുറത്തായെങ്കിലും ഷെയിൻ വാട്സന്റെയും സാം കൂരന്റെയും അമ്പാട്ടി റായ്ഡുവിന്റെയും ബാറ്റിംഗ് മികവിൽ 20 റൺസ് ജയം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ പൂജ്യത്തിന് പുറത്തായെങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗിലെ ഈ സീസണിൽ ഡു പ്ലെസ്സിസ് മികച്ച ഫോമിലാണ്. 51.6 ശരാശരിയുടെ ഡു പ്ലെസ്സിസ് 307 റൺസ് ഈ ഐ.പി.എല്ലിൽ എടുത്തിട്ടുണ്ട്.

Advertisement