താന്‍ ഏറ്റവും അനായാസമായി ബാറ്റ് വീശിയത് ഇന്നെന്ന് തോന്നുന്നു – ഫാഫ് ഡു പ്ലെസി

Fafduplessis
- Advertisement -

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇന്നലെ നടന്ന ഐപിഎല്‍ മത്സരത്തില്‍ 5 റണ്‍സിനാണ് ഫാഫ് ഡു പ്ലെസിയ്ക്ക് ശതകം നഷ്ടമായത്. 60 പന്തില്‍ പുറത്താകാതെ 95 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസി 9 ഫോറും 4 സിക്സുമാണ് നേടിയത്.

താന്‍ ബാറ്റ് ചെയ്തതില്‍ ഏറ്റവും ഫ്ലുവന്റായി ബാറ്റ് ചെയ്തത് ഇന്നാണെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓപ്പണര്‍ പറഞ്ഞത്. മത്സര ശേഷം കളിയിലെ താരമായി പ്രഖ്യാപിക്കപ്പെട്ട ശേഷം സംസാരിക്കുമ്പോളാണ് താരം ഇത് പറഞ്ഞത്. കഴിഞ്ഞ മത്സരത്തില്‍ തന്റെ ബാറ്റിംഗ് ശരിയായി വരുന്നതിന്റെ സൂചനയുണ്ടായിരുന്നുവെങ്കില്‍ ഇന്ന് അത് ഒരു പടികൂടി മുന്നോട്ട് പോയെന്ന് ഫാഫ് വ്യക്തമാക്കി.

Advertisement