കൊല്‍ക്കത്തയിലേക്ക് തിരികെ എത്തുവാന്‍ കാത്തിരിക്കുന്നു, അവിടെ ചെലവഴിച്ച മൂന്ന് സീസണുകളിലെ ഓര്‍മ്മകള്‍ മികച്ചത്

വീണ്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് താനെന്നും ഐപിഎല്‍ എപ്പോള്‍ തുടങ്ങാനാകുമെന്ന് അറിയില്ലെങ്കിലും അത് തുടങ്ങുമ്പോള്‍ പങ്കെടുക്കുവാനുള്ള കാത്തിരിപ്പിലാണ് താനെന്ന് പറഞ്ഞ് ഇംഗ്ലണ്ട് പരിമിത ഓവര്‍ ക്രിക്കറ്റ് നായകന്‍ ഓയിന്‍ മോര്‍ഗന്‍.

ഐപിഎലില്‍ മികച്ച സ്ഥിരത കാണിക്കുന്ന മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഉടമകള്‍ മുതല്‍ യുവതാരങ്ങള്‍ വരെ മികച്ച ഒരു സംഘമാണ് കൊല്‍ക്കത്ത. അവര്‍ക്ക് വേണ്ടി കളിക്കാനാകുന്നത് തന്നെ മികച്ച കാര്യമാണെന്ന് മോര്‍ഗന്‍ വ്യക്തമാക്കി.

ഐപിഎല്‍ ചരിത്രത്തിലെ തന്നെ മികച്ച ടീമുകളില്‍ ഒന്നാണ് കൊല്‍ക്കത്ത. ചെന്നൈയും മുംബൈയുമാണ് മറ്റു രണ്ട് ടീമുകള്‍. സ്ഥിരതയാര്‍ന്ന പ്രകടനത്തിന് അടിസ്ഥാനം തന്നെ അവരുടെ പ്രധാന താരങ്ങളെ ഇവരെല്ലാം നിലനിര്‍ത്തുവാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നുള്ളതാണ്.

കൂടാതെ താരങ്ങള്‍ക്ക് മികച്ച പിന്തുണയും ടീം മാനേജ്മെന്റ് നല്‍കും. ഒരാളെ വിശ്വാസമുണ്ടെങ്കില്‍ അവര്‍ക്ക് പിന്തുണ വേണ്ടത്ര രീതിയില്‍ നല്‍കുവാന്‍ കൊല്‍ക്കത്ത മാനേജ്മെന്റ് മടിക്കാറില്ലെന്നും ഓയിന്‍ മോര്‍ഗന്‍ വ്യക്തമാക്കി.

Previous articleഐ.സി.സി ടൂർണമെന്റ് നടത്താൻ താല്പര്യം പ്രകടിപ്പിച്ച് പാകിസ്ഥാൻ
Next articleഅവസാനം ബംഗ്ലാദേശിനായി കളിച്ചത് 2007ല്‍, മുഹമ്മദ് ഷരീഫ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു