കൊല്‍ക്കത്തയുടെ ആദ്യ മത്സരത്തില്‍ ഓയിന്‍ മോര്‍ഗനും പാറ്റ് കമ്മിന്‍സും സെലക്ഷന് ലഭ്യം

മുംബൈ ഇന്ത്യന്‍സിനെതിരെ നാളെ നടക്കുന്ന കൊല്‍ക്കത്തയുടെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനും ഓസ്ട്രേലിയന്‍ പേസര്‍ ഓയിന്‍ മോര്‍ഗനും സെലക്ഷനുണ്ടാകുമെന്ന് അറിയിച്ച് ടീം മാനേജ്മെന്റ്. ഇരു താരങ്ങളും സ്വാഭാവികമായി ഇലവനില്‍ തിരഞ്ഞെടുക്കുമെന്ന് കരുതപ്പെടുന്ന താരങ്ങളാണ്.

Pattcummins

എന്നാല്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള പരമ്പര കഴിഞ്ഞ് ഒരു ബയോ ബബിളില്‍ നിന്ന് മറ്റൊരു ബയോ ബബിളിലേക്ക് താരങ്ങള്‍ വന്നതിനാല്‍ ക്വാറന്റീനില്‍ ബിസിസിഐ ഇളവ് നല്‍കിയിരുന്നു.

36 മണിക്കൂര്‍ മാത്രം ഇത്തരത്തില്‍ ബയോ ബബിളില്‍ നിന്ന് വരുന്ന താരങ്ങള്‍ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയെന്ന ബിസിസിഐയുടെ അനുമതി ലഭിച്ചതോടെയാണ് താരങ്ങള്‍ക്ക് ഇത് ആശ്വാസമായത്. ഇതോടെ കൊല്‍ക്കത്തയുടെ നാല് വിദേശ താരങ്ങള്‍ ആന്‍ഡ്രേ റസ്സല്‍, സുനില്‍ നരൈന്‍, ഓയിന്‍ മോര്‍ഗന്‍, പാറ്റ് കമ്മിന്‍സ് എന്നിവരാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

സുനില്‍ നരൈനെ ഉദ്ഘാടന മത്സരത്തില്‍ കളിപ്പിക്കുമോ എന്നതില്‍ ചെറിയ അവ്യക്തത ചിലയിടത്ത് നിന്ന് ചര്‍ച്ചയായി ഉയര്‍ന്നിരുന്നു. താരം കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കളിക്കാതിരുന്നതിനാല്‍ തന്നെ ഫിറ്റ്നെസ്സിന്റെ കാര്യത്തിലാണ് ഈ സംശയം ഉയര്‍ന്നത്.

Previous articleബാഴ്സയുടെ സെമെഡോ ഇനി വോൾവ്സിന്റെ താരം
Next articleമുംബൈ – ചെന്നൈ പോരാട്ടത്തിന് 200 മില്യണ്‍ വ്യൂവര്‍ഷിപ്പ്