നിരാശ തോന്നുന്നു, മത്സരത്തില്‍ ഭൂരിഭാഗവും മികച്ച് നിന്നിട്ടും അവസാനം പിഴവ് സംഭവിച്ചു – ഓയിന്‍ മോര്‍ഗന്‍

Eoinmorgangill
- Advertisement -

മുംബൈയ്ക്കെതിരെയുള്ള മത്സരത്തില്‍ അടിയറവ് പറയേണ്ടി വന്നതില്‍ ഏറെ നിരാശയുണ്ടെന്ന് പറഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ഓയിന്‍ മോര്‍ഗന്‍. 152 റണ്‍സ് നേടിയ മുംബൈയുടെ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ 72/0 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് വിക്കറ്റുകള്‍ തുടരെ നഷ്ടമായെങ്കിലും അവസാന അഞ്ചോവറിലേക്ക് കടക്കുമ്പോള്‍ 5 വിക്കറ്റ് കൈവശമുള്ള ഏകദേശം റണ്‍ എ ബോള്‍ സിറ്റുവേഷനില്‍ നിന്നാണ് കൊല്‍ക്കത്ത മത്സരം കൈവിട്ടത്.

ചില പിഴവുകള്‍ ടീം വരുത്തിയെന്നും അത് ശരിയാക്കേണ്ടതുണ്ടെന്നും മത്സരത്തിലെ അവസാന പത്തോവറിലാണ് കൊല്‍ക്കത്ത മത്സരം കൊണ്ട് കളഞ്ഞതെന്നും മോര്‍ഗന്‍ പറഞ്ഞു. മത്സരത്തില്‍ ലക്ഷ്യത്തെ ധൈര്യത്തോടെ സമീപിക്കുന്നതില്‍ പരാജയപ്പെട്ടതാണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായതെന്നും നായകന്‍ പറഞ്ഞു.

 

Advertisement