ഇംഗ്ലണ്ട് മുന്‍ നിര താരങ്ങള്‍ക്ക് ഐപിഎല്‍ മത്സരങ്ങളില്‍ ചിലത് നഷ്ടമാകും

Josbuttler

ഐപിഎലില്‍ കളിക്കുന്ന ഇംഗ്ലണ്ടിന്റെ ടെസ്റ്റ് താരങ്ങള്‍ക്ക് ടൂര്‍ണ്ണമെന്റിന്റെ അവസാന ഭാഗത്തെ മത്സരങ്ങള്‍ നഷ്ടമാകും. ഇംഗ്ലണ്ടിന്റെ ന്യൂസിലാണ്ടുമായുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര കാരണം ആണിത്. ജൂൺ 2ന് ലോര്‍ഡ്സിലാണ് പരമ്പര ആരംഭിയ്ക്കുന്നത്.

മാര്‍ച്ച് 27ന് ആരംഭിയ്ക്കുന്ന ഐപിഎൽ മേയ് അവസാനം വരെ നീണ്ട് നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ ക്വാറന്റീനും മറ്റും പരിഗണിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് താരങ്ങള്‍ നേരത്തെ നാട്ടിലേക്ക് മടങ്ങേണ്ടതായുണ്ട്.

ഔദ്യോഗികമായി ഒന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇംഗ്ലണ്ട് താരങ്ങള്‍ ഈ അവസാന ഘട്ടത്തിൽ ഉണ്ടായേക്കില്ലെന്നാണ് അറിയുന്നത്.

Previous articleഅഞ്ച് ഗോൾ ത്രില്ലറിൽ ജയിച്ച് കയറി ഹൈദരാബാദ്
Next articleഅവസാന രണ്ട് ടി20 മത്സരങ്ങളിലും ഇംഗ്ലണ്ടിനെ നയിക്കുവാന്‍ മോര്‍ഗനില്ല