ഒഴിഞ്ഞ ഗ്യാലറികള്‍ വെല്ലുവിളിയല്ല, എന്നാല്‍ ആരാധകരുടെ സാന്നിദ്ധ്യം കൂടുതല്‍ ആവേശം പകര്‍ന്നേനെ

യുഎഇയില്‍ ഒഴിഞ്ഞ ഗ്യാലറിയില്‍ കളിക്കുന്നത് താരങ്ങള്‍ക്ക് അത്ര വലിയ വെല്ലുവിളി ആകില്ലെന്ന് പറഞ്ഞ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം യൂസുവേന്ദ്ര ചഹാല്‍. ആഭ്യന്തര ക്രിക്കറ്റില്‍ ഒഴിഞ്ഞ ഗാലറികള്‍ക്ക് മുന്നില്‍ താരങ്ങള്‍ കളിക്കുന്നത് പതിവാണെന്നും അതിനാല്‍ തന്നെ ആര്‍ക്കും അത് പുതിയ അനുഭവം ആയിരിക്കില്ലെന്ന് താരം വ്യക്തമാക്കി.

എന്നാല്‍ കാണികളുടെ സാന്നിദ്ധ്യം കൂടുതല്‍ ആവേശം സൃഷ്ടിക്കുമെന്നും അതിനാല്‍ തന്നെ താരങ്ങള്‍ക്ക് അപ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കുവാനുള്ള സാധ്യത കൂടുതലാണെന്നും ചഹാല്‍പറഞ്ഞു. എന്നാല്‍ ഇപ്പോളത്തെ സാഹചര്യത്തില്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്തതിനാല്‍ ഈ പുതിയ കാര്യവുമായി പൊരുത്തപ്പെടുക മാത്രമാണ് മാര്‍ഗ്ഗമെന്നും ചഹാല്‍ അഭിപ്രായപ്പെട്ടു.

Previous articleമൂന്ന് കിരീടങ്ങളും നേടി പെരിസിച് ബയേണിൽ നിന്ന് മടങ്ങി
Next articleദിനേശ് കാര്‍ത്തിക്ക് ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാള്‍, താരം കൊല്‍ക്കത്തയുടെ വലിയ താരം