ചെന്നൈയ്ക്ക് കനത്ത തിരിച്ചടിയായി ഓള്‍റൗണ്ടറുടെ പരിക്ക്

- Advertisement -

ചെന്നൈ സൂപ്പര്‍ കിംഗ്സിനു തിരിച്ചടിയായി ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോയുടെ പരിക്ക്. താരത്തിനു ഗ്രേഡ് 1 ഹാംസ്ട്രിംഗ് ടിയര്‍ ആണെന്നും രണ്ടാഴ്ചയോളം കളത്തിനു പുറത്തിരിക്കേണ്ടതായിട്ടുണ്ടെന്നുമാണ് ലഭിയ്ക്കുന്ന വിവരം. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ നിര്‍ണ്ണായകമായ മത്സരത്തിനു മുമ്പാണ് ചെന്നൈയുടെ ബാറ്റിംഗ് കോച്ച് മൈക്കല്‍ ഹസ്സി ഈ വിവരം വ്യക്തമാക്കിയത്.

ഈ പരിക്ക് ടീമിന്റെ ഘടനയെ തന്നെ ബാധിക്കുമെന്നും എന്നാല്‍ ടീമെന്ന നിലയില്‍ ഇതിനെ നേരിടാന്‍ ചെന്നൈയ്ക്ക് ആകുമെന്നാണ് മൈക്കല്‍ ഹസ്സി വ്യക്തമാക്കിയത്. ടീമിനു ഇത് വലിയ തിരിച്ചടിയാണ് ഇത് എന്നാല്‍ മുമ്പും ഇത്തരത്തില്‍ ടീം തിരിച്ചടികള്‍ നേരിടുകയും അതിനെ അതിജീവിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഹസ്സി വ്യക്തമാക്കി.

ബ്രാവോയുടെ അഭാവത്തില്‍ ടീമിന്റെ ഡെത്ത് ഓവര്‍ ബൗളിംഗിനെയാണ് ഇത് ബാധിക്കുക. എന്നാല്‍ ലുംഗിസാനി ഗിഡിയ്ക്ക് പകരം ടീമിലെത്തിച്ച സ്കോട്ട് കുഗ്ഗെലൈനും ശര്‍ദ്ധുല്‍ താക്കുര്‍, മോഹിത് ശര്‍മ്മ എന്നിവരും ഡെത്ത് ഓവറുകളില്‍ ഉപയോഗിക്കാവുന്ന താരങ്ങളാണെന്നാണ് മൈക്കല്‍ ഹസ്സി വ്യക്തമാക്കിയത്.

Advertisement